'ഹൈബ്രിഡ് റിലീസ്' മാതൃക മലയാളത്തിലേക്കും; പൃഥ്വിരാജിന്‍റെ 'ഭ്രമം' തിയറ്ററുകളിലും ഒടിടിയിലും ഒരുമിച്ച്

 


കൊച്ചി: (www.kvartha.com 16.09.2021) തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുന്ന 'ഹൈബ്രിഡ് റിലീസ്' മാതൃക മലയാളത്തിലേക്കുമെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത 'ഭ്രമം' ആണ് ഇത്തരത്തിൽ റിലീസ് ചെയ്യുന്നത്.

ജിസിസി രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ആണ് ചിത്രം. അതേദിവസം തന്നെ ഇൻഡ്യയുള്‍പെടെയുള്ള മറ്റു പ്രദേശങ്ങളില്‍ ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ചിത്രം എത്തും. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

'ഹൈബ്രിഡ് റിലീസ്' മാതൃക മലയാളത്തിലേക്കും; പൃഥ്വിരാജിന്‍റെ 'ഭ്രമം' തിയറ്ററുകളിലും ഒടിടിയിലും ഒരുമിച്ച്

'ഭ്രമം ജിസിസിയില്‍ തിയറ്റര്‍ റിലീസ് ആണ്. മറ്റു പ്രദേശങ്ങളില്‍ ഒടിടി റിലീസുമാണ്, ആമസോണ്‍ പ്രൈമിലൂടെ. കൗതുകകരമായ ഒരു കാര്യമാണ് അത്. പ്രേക്ഷകരോട് നമ്മള്‍ പറയുകയാണ്, സിനിമ ലഭ്യമാണ്. എവിടെയാണ് നിങ്ങള്‍ക്കത് കാണാന്‍ താല്‍പര്യമെന്ന്. പാശ്ചാത്യരാജ്യങ്ങളില്‍ അത് നടന്നുകഴിഞ്ഞു, രണ്ട് മൂന്ന് വര്‍ഷം മുന്‍പ് തന്നെ. പ്രധാന ചിത്രങ്ങള്‍ ഒരേദിവസം തിയറ്ററുകളിലും ഒടിടിയിലും റിലീസ് ആയിട്ടുണ്ട്. ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് ആവേശകരമായ ഭാവിയാണ് വരാനിരിക്കുന്നത്', ഒക്ടോബര്‍ ആദ്യ വാരമോ രണ്ടാം വാരമോ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാവുമെന്നും റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Keywords:  News, Kochi, Prithvi Raj, Entertainment, Film, Theater, Actor, Cinema, Top-Headlines, Prithviraj, Bhramam, OTT, Prithviraj's new film 'Bhramam' to be released in theaters and OTT together.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia