കൊച്ചി: (www.kvartha.com 19.09.2021) പൃഥ്വിരാജും ഉണ്ണിമുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഭ്രമം' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. പ്രശസ്ത ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പൃഥ്വിരാജ് ആണ് റിലീസ് തിയതി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നീ പ്രമുഖരായ താരമിരകളും അണിനിരക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം. എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്സ് ബിജോയ്. അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അശ്റഫ്. സൂപര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ. സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം. മേകപ്-റോണക്‌സ് സേവ്യര്‍. എക്സിക്യൂടീവ് പ്രൊഡ്യൂസര്‍-ഓപെണ്‍ ബുക് പ്രൊഡക്ഷന്‍. ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍.
ചിത്രത്തിന്റെ മോഷന്‍ പോസ്റ്റെര്‍ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഖുരാന മുഖ്യവേഷത്തില്‍ അഭിനയിച്ച സൂപെര്‍ഹിറ്റ് ബോളിവുഡ് ചിത്രം അന്ധാദുനിന്റെ റീമേകാണ് ഭ്രമം. ഇന്‍ഡ്യ ഒഴികെയുള്ള രാജ്യങ്ങളില്‍ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.
Keywords: News, Kerala, State, Kochi, Entertainment, Cinema, Actor, Cine Actor, Prithvi Raj, Technology, Business, Finance, Prithviraj movie 'Bhramam' release date announced