കൊച്ചി: (www.kvartha.com 25.09.2021) താരപുത്രൻ, നടൻ എന്നതിനേക്കാളും പ്രണവ് മോഹൻലാലിനെ മലയാളികൾക്ക് പ്രിയം ഒരു യാത്രികൻ എന്ന നിലയിലായിരിക്കും. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ യാത്രാ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുമുണ്ട്.
എന്നാൽ ഇപ്പോഴിതാ പ്രണവിന്റെ പുതിയൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർചാവിഷയം. കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ പ്രണവിന്റെ പുതിയൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർചാവിഷയം. കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്.
രണ്ടു മിനിറ്റോളം ദൈർഘ്യമുള്ളതാണ് വിഡിയോ. കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം നടന്നു പോകുന്ന പ്രണവിനെയും കാണാം.
അതേസമയം വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. 'ചാർളി', റിയൽ ലൈഫ് 'നരൻ' എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ.
Keywords: News, Kochi, Kerala, Entertainment, Video, Viral, Mohanlal, Actor, Cinema, Top-Headlines, Pranav Mohanlal, Pranav Mohanlal rescues stray dog from sea; video viral.
< !- START disable copy paste -->