Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം: പൊന്മുടി, കല്ലാര്‍ ഇകോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചു

Ponmudi and Kallar Eco Tourism destinations temporarily closed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 23.09.2021) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍ ഇകോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാര്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചത്. 

പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പൊന്മുടി എങ്കിലും അവിടെ എത്താനുള്ള യാത്ര വിതുര പഞ്ചായത്തിലൂടെ ആണ്. വിതുരയിലെ എട്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലാണ്. സന്ദര്‍ശകരുടെ തിരക്കിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടച്ചിട്ടത്.

News, Kerala, State, Thiruvananthapuram, Travel & Tourism, COVID-19, Health, Trending, Ponmudi and Kallar Eco Tourism destinations temporarily closed


പൊന്മുടി സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ കല്ലാറിലെ ഹോടെലുകളില്‍ ഭക്ഷണം കഴിക്കാറുണ്ട്. അതിനാല്‍ കൂടിയാണ് രോഗവ്യാപന സാധ്യത ഉണ്ടാകുമോ എന്ന ആശങ്കയില്‍ താല്‍കാലിക യാത്രാ വിലക്ക് ഏര്‍പെടുത്തിയത്. പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Travel & Tourism, COVID-19, Health, Trending, Ponmudi and Kallar Eco Tourism destinations temporarily closed

Post a Comment