ആര്‍എസ്എസിന്റെ മെഗാഫോണായ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെ സംരക്ഷിക്കുന്ന ഇടത് സര്‍കാര്‍ നടപടി വലിയ അപായ സൂചനയാണ് നല്‍കുന്നതെന്ന് ധർണ ഉദ്‌ഘാടനം ചെയ്‌ത എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി പറഞ്ഞു. ആര്‍എസ്എസിന് വേണ്ടി ശബ്ദിക്കുന്ന ബിഷപിനെ സംരക്ഷിക്കുക വഴി ആര്‍എസ്എസ് ഹിഡന്‍ അജെൻഡയ്ക്ക് സര്‍കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇടതുപക്ഷത്തിന്റെ ഭരണകരുത്തിലല്ല, മറിച്ച് കേരളത്തില്‍ മതം കൈകാര്യം ചെയ്യുന്നവരുടെ സഹിഷ്ണുത കൊണ്ടാണ് കേരളത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതെന്ന തിരിച്ചറിവ് സംസ്ഥാനം ഭരിക്കുന്നവര്‍ക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാവനമായി കൊണ്ടു നടക്കുന്ന മതസഹിഷ്ണുതയാണ് പാലാ ബിഷപ്പ് തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കുന്നതെന്നും രാജ്യത്തുടനീളം ക്രൈസ്തവ മിഷണറിമാര്‍ക്കും വിശ്വാസികള്‍ക്കുമെതിരേ അതിക്രമങ്ങള്‍ നടത്തുന്ന സംഘപരിവാരം പാലാ ബിഷപിന് മാത്രം സംരക്ഷണകവചമൊരുക്കുന്നതിന്റെ താല്‍പര്യം വ്യക്തമാണെന്നും അശ്‌റഫ് മൗലവി പറഞ്ഞു.
'ഈഴവ സമൂഹത്തിനെതിരേ ഒരു പുരോഹിതന്‍ സംസാരിച്ച് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടി വന്നത് ആര്‍എസ്എസിന് അതില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതിനാലാണ്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി നിയമം ബാധകമാവുന്ന വിവേചനമല്ല കേരളത്തിന് വേണ്ടത്. വിവേചനമില്ലാതെ കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണം. നിയമവും നീതിയും നടപ്പാക്കാനും കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാനും സമരം ചെയ്യേണ്ട ഗതികേടാണ് കേരളത്തില്‍. ഇച്ഛാശക്തിയുള്ള, ഉത്തരവാദിത്ത ബോധമുള്ള സര്‍കാരാണ് നാടിന് വേണ്ടത്. ആര്‍എസ്എസിനെ ഭയപ്പെട്ട് അവരുടെ തീട്ടൂരങ്ങള്‍ക്ക് മുന്നില്‍ കീഴൊതുങ്ങുന്ന സര്‍ക്കാരാവരുത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ധ്രൂവീകരണമുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിച്ചത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ക്രൈസ്ത-മുസ്ലിം വിഭാഗങ്ങളെ സംശയത്തില്‍ നിര്‍ത്തി, ധ്രുവീകരണമുണ്ടാക്കിയാണ് ഇടതുപക്ഷം വോടുനേടിയത്' - അശ്‌റഫ് മൗലവി പറഞ്ഞു.
അതിനിടെ പാലാബിഷപിനെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടാണ് കേരള കോൺഗ്രസ് സ്വീകരിച്ചത്. അതിനിടെ പാലാ ബിഷപിനെ ഒറ്റപ്പെടുത്താനുള്ള ഗൂഡ നീക്കം ശക്തമായി ചെറുക്കുമെന്നാണ് കേരളം കോൺഗ്രസ് കോട്ടയം ജില്ലാ കമിറ്റി നേതാക്കൾ വാർത്താസമ്മേളനം വിളിച്ചുകൂട്ടി വ്യക്തമാക്കിയത്. മയക്കുമരുന്നിന് അടിമയാക്കി ചില തീവ്രവാദ വിഭാഗങ്ങൾ പെൺകുട്ടികളെ വലയിൽ വീഴ്ത്തി ഐ എസ് പോലുള്ള ഗ്രൂപിൽ ഉൾപ്പെടുത്തുന്നതിനെതിരെ ജാഗ്രത വേണമെന്ന് മാത്രമാണ് പാലാ ബിഷപ് പറഞ്ഞതെന്നും ക്രിസ്ത്യൻ മുസ്ലിം വിവാഹത്തെക്കുറിച്ചല്ലെന്നുമാണ് നേതാക്കൾ പറഞ്ഞത്.
വിവിധ മതനേതാക്കാൾ പൊതുയോഗങ്ങളിലും, മാധ്യമങ്ങൾക്ക് മുന്നിലും വർഗീയ വിഭജനം ഉണ്ടാക്കുന്ന നിരവധി പ്രസംഗങ്ങൾ നടത്തിയപ്പോൾ ഉണ്ടാവാത്ത വിവാദം ഇപ്പോൾ ചിലർ ബോധപൂർവ്വം സൃഷ്ടിച്ചിരിക്കുകയാണെന്നും പാലാ ബിഷപ് ഇക്കാര്യങ്ങൾ പൊതുയോഗത്തിലോ, മാധ്യമങ്ങൾക്ക് മുന്നിലോ ആണ് പറഞ്ഞിരുന്നതെങ്കിൽ ഞങ്ങൾ പിൻതുണക്കില്ലായിരുന്നു ഇത്തരത്തിൽ അനാവശ്യ ആരോപണം ഏത് മതനേതക്കൾക്കെതിരെ ഉണ്ടായാലും കേരളാ കോൺഗ്രസ് പ്രധിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ബിഷപിനെ ഖണ്ഡിച്ച മുഖ്യമന്ത്രിയെയും നേതാക്കൾ വിമർശിച്ചു. ബിഷപ്പുമാർ നികൃഷ്ട ജീവികളാണെന്ന് പറഞ്ഞ പിണറായി വിജയനും, രൂപത എന്നാൽ രൂപതാ എന്നാണെന്നും, അതിരൂപത എന്ന് പറഞ്ഞാൽ അധികം രൂപ തരണം എന്നാണെന്നും പറഞ്ഞ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം എ ബേബിയും ഉൾപെടുന്ന സിപിഎം പാലാ ബിഷപിനെ തള്ളിപ്പറഞ്ഞതിൽ അത്ഭുതപ്പെടേണ്ടതില്ലായെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പാലാ ബിഷപ് ക്രിസ്ത്യൻ രാഷ്ട്രം രൂപികരിക്കണമെന്നോ മറ്റേതെങ്കിലും മത വിഭാഗങ്ങളേ ഇല്ലാതാക്കാൻ ശ്രമിക്കണമെന്നോ ആഹ്വനം ചെയ്തിട്ടില്ലെന്നും ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, കുര്യക്കോസ് പടവൻ, തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Keywords: Kottayam, Kerala, News, Drugs, Love Jihad, Political party,Jihad, Pinarayi vijayan, Kerala Congress, SDPI, Secretariat, Arrest, Terrorism, CM, Politics, Press meet, President, Political parties for and against Pala Bishop.