SWISS-TOWER 24/07/2023

'സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായി'; ഡ്യൂടിക്കിടെ പട്രോളിംഗ് കാറില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതായി റിപോര്‍ട്; ഊരാകുടുക്കിലായി പൊലീസ് ഉദ്യോഗസ്ഥര്‍

 


ADVERTISEMENT


ലന്‍ഡന്‍: (www.kvartha.com 24.09.2021) ഡ്യൂടിക്കിടെ പട്രോളിംഗ് കാറില്‍ പൊലീസ് സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതായി റിപോര്‍ട്. കാറിലെ സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതോടെയാണ് വിവരം പുറത്തായത്. 

തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. തെക്കു കിഴക്കന്‍ ഇന്‍ഗ്ലന്‍ഡിലെ സറേ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ മോളി എഡ്വേര്‍ഡ്സും പിസി റിചാര്‍ഡ് പാറ്റണുമാണ് കുറ്റാരോപിതര്‍. വിചാരണയ്‌ക്കൊടുവില്‍ ഇവര്‍ക്ക് ജോലി നഷ്ടമായി എന്നാണ് റിപോര്‍ടുകള്‍. 
Aster mims 04/11/2022

'സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായി'; ഡ്യൂടിക്കിടെ പട്രോളിംഗ് കാറില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതായി റിപോര്‍ട്; ഊരാകുടുക്കിലായി പൊലീസ് ഉദ്യോഗസ്ഥര്‍


കാറിലെ രഹസ്യ റെകോര്‍ഡിങ്ങുകള്‍ അച്ചടക്ക സമിതി പാനല്‍ കേട്ടിരുന്നു. അടിയന്തിര സഹായം അഭ്യര്‍ഥിച്ചുള്ള ഈ കോളുകള്‍ക്ക് ശേഷമുള്ള സംഭാഷണങ്ങളുടെ ട്രാന്‍ സ്‌ക്രിപ്റ്റുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ലൈംഗിക പ്രവര്‍ത്തനം തുടരുന്നതായി വ്യക്തമാണെന്ന് പാനല്‍ ചെയര്‍ ജോണ്‍ ബാസെറ്റ് വിധി റിപോര്‍ടില്‍ പറഞ്ഞു. 

രണ്ട് ഉദ്യോഗസ്ഥരും തമ്മിലുള്ള 'ലൈംഗിക ഭാവനകളുടെ വാക്കാലുള്ള ഭാവങ്ങള്‍' പിടിച്ചെടുത്തു എന്നാണ് അച്ചടക്കസമിതി പറയുന്നത്. ഗുരുതരമായ കൃത്യവിലോപം എന്ന് ഈ പ്രവര്‍ത്തിയെ വിശേഷിപ്പിച്ച അച്ചടക്ക സമിതി, ഇത് പൊതുജനങ്ങള്‍ അതിരുകടന്നതായി കണക്കാക്കുമെന്നും വിധിയില്‍ വ്യക്തമാക്കി. കുറ്റാരോപിതരായ ഇരുവരും വിവാഹിതരാണെന്നും കുട്ടികള്‍ ഉണ്ടെന്നുമാണ് റിപോര്‍ടുകള്‍.

2019ലാണ് കേസിന് ആസ്പദമായ സംഭവം. 2019 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ പൊതുസ്ഥലത്ത് ഡ്യൂടിയിലായിരിക്കുമ്പോള്‍ ഒരു പൊലീസ് വാഹനത്തില്‍ ഇവര്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നുവെന്ന് ആരോപിക്കപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടത് കാരണം രണ്ട് അടിയന്തിര ഫോണ്‍ കോളുകള്‍ ഇവര്‍ അവഗണിച്ചതായും അന്വേഷക സംഘം കണ്ടെത്തി. 

ഒരു കടയില്‍ മോഷണം നടന്നപ്പോള്‍ സഹായം അഭ്യര്‍ഥിച്ചുള്ള വിളിയായിരുന്നു ഇതില്‍ ഒരെണ്ണം. ഒരു നൈറ്റ് ക്ലബിന് പുറത്ത് ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയുള്ളതായിരുന്നു മറ്റൊരു വിളി. ഇത് രണ്ടും ഇവര്‍ അവഗണിച്ചെന്നും വിചാരണയ്ക്കിടെ കണ്ടെത്തി. 

ഇന്‍ഗ്ലന്‍ഡിലെ സറേ കൗന്‍ഡിയിലാണ് സംഭവം എന്ന് ഇന്‍ഡിപെന്‍ഡന്റ് ഡോട് യുകെ റിപോര്‍ട് ചെയ്യുന്നു.

Keywords:  News, World, International, London, Police, Punishment, Job, Police officers having affair ignored burglary callout in police car while engaging their busy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia