ചന്ദ്രികയുടെ പേരില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി

 


കൊച്ചി: (www.kvartha.com 16.09.2021) ചന്ദ്രികയുടെ പേരില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുമ്പാകെ ഹാജരായി. ഹാജരാകുന്നതിന് കഴിഞ്ഞദിവസം കുഞ്ഞാലിക്കുട്ടി വീണ്ടും സാവകാശം തേടിയിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയും വ്യാഴാഴ്ച തന്നെ ഹാജരാവാന്‍ തീരുമാനിക്കുകയുമായിരുന്നു. രണ്ടാം തവണയാണ് അദ്ദേഹം സാവകാശം ആവശ്യപ്പെടുന്നത്.

ചന്ദ്രികയുടെ പേരില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി

ലീഗ് മുഖപത്രം ചന്ദ്രിക വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. ഇക്കാര്യത്തില്‍ അദ്ദേഹത്തിനും മകനുമെതിരെ രണ്ട് തവണയായി ഇ ഡിക്ക് മുന്നില്‍ കെ ടി ജലീല്‍ എം എല്‍ എ കൊച്ചിയിലെ ഇഡി ഓഫിസിലെത്തി തെളിവുകള്‍ ഹാജരാക്കിയിരുന്നു.

ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിച്ചിട്ടുണ്ട്.

Keywords:  PK Kunhalikutty appeared before the ED in the Chandrika money laundering case, Kochi, News, Politics, Muslim-League, P.K Kunjalikutty, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia