Follow KVARTHA on Google news Follow Us!
ad

'പ്രക്ഷോഭം സംഘടിപ്പിക്കാന്‍ 28 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ തെളിവ് സര്‍കാരിന് ലഭിച്ചു'; കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ടെന്ന് അസം മുഖ്യമന്ത്രി

'PFI Role In Assam Police Firing Incident During Eviction': Himanta Sarma Hints#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഗുവാഹത്തി: (www.kvartha.com 26.09.2021) അസമില്‍ ഭൂമി ഒഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പ്രദേശത്ത് കോളജ് അധ്യാപകന്‍ ഉള്‍പെടെ പോപുലര്‍ ഫ്രണ്ടിന്റെ ഏതാനും പേര്‍ സംഭവത്തിന് തലേന്ന് സന്ദര്‍ശിച്ചതിന് തെളിവുണ്ടെന്നും ഈ സാഹചര്യത്തില്‍ സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് രേഖകള്‍ സമര്‍പിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

പൊലീസ് വെടിവയ്പിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പൂര്‍ണമായി പുറത്തുവരാതെ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ദരാങ് ജില്ലയിലാണ് 800ഓളം കുടുംബങ്ങളെ പദ്ധതിക്കുവേണ്ടി സര്‍കാര്‍ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. സംഘര്‍ഷത്തില്‍ 2 പേര്‍ മരിക്കുകയും 3 പൊലീസുകാര്‍ ഉള്‍പെടെ 20 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു.

പൊലീസ് വെടിവയ്പ്പില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുള്ള ശെയ്ഖ് ഫരീദ് ആണ്. ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോസ്റ്റ് ഓഫിസില്‍ പോയി മടങ്ങുമ്പോഴാണ് കിട്ടിക്ക് വെടിയേറ്റതെന്ന് കുടുംബം ആരോപിച്ചു. വെടിവയ്പിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധമാണ് അസം സര്‍കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. വെടിയേറ്റ് നിലത്തുവീണയാളെ ജില്ലാ അധികൃതര്‍ നിയമിച്ച ഫോടോ ഗ്രാഫര്‍ ആഞ്ഞുചവിട്ടുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. 


News, National, India, Assam, Attack, Crime, Death, Shoot, Police, Minister, 'PFI Role In Assam Police Firing Incident During Eviction': Himanta Sarma Hints


പ്രദേശത്തെ പാവപ്പെട്ട ജനങ്ങളില്‍ നിന്ന് ചിലര്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ 28 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ തെളിവ് സര്‍കാരിന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ വിവരം ലഭിച്ചിട്ടുണ്ട്. ഇവരാണ് കുടിയൊഴിപ്പിക്കലിനെതിരെ ആളുകളെ സംഘടിപ്പിച്ചതും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും. സംഭവത്തില്‍ ഉള്‍പെട്ട ആറ് പേരുടെ പേരും വിവരങ്ങളും സര്‍കാരിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നത് സാമുദായികമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നതെന്ന് ഹിമന്ത ആരോപിച്ചു. വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ആള്‍കൂട്ടം പൊലീസിനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് പ്രത്യാക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

600 ഹെക്ടര്‍ ഭൂമിയില്‍ നിന്നാണ് പദ്ധതിക്കുവേണ്ടി 800ഓളം കുടുംബങ്ങളെ ഒഴിപ്പിക്കുന്നത്. ഇവര്‍ ഭൂമി കൈയേറിയതാണെന്നാണ് സര്‍കാര്‍ വാദം.  പ്രദേശത്തുനിന്നും നാല് ആരാധനാലങ്ങളും പൊളിച്ചുനീക്കിയിരുന്നു.

Keywords: News, National, India, Assam, Attack, Crime, Death, Shoot, Police, Minister, 'PFI Role In Assam Police Firing Incident During Eviction': Himanta Sarma Hints

Post a Comment