Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സി പമ്പിനെതിരെ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ആള്‍ക്ക് 10,000 രൂപ പിഴ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,High Court of Kerala,KSRTC,Children,Cancer,Kerala,
തിരുവനന്തപുരം: (www.kvartha.com 17.09.2021) കെ എസ് ആര്‍ ടി സി പുതിയതായി കിഴക്കേകോട്ടയില്‍ ആരംഭിച്ച പെട്രോള്‍- ഡീസല്‍- ഇലക്ട്രിക് പമ്പിനെതിരെ ഹൈകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയ ആള്‍ക്ക് 10,000 രൂപ പിഴ. ഹൈകോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് തിരുവനന്തപരുരം പേട്ട പാല്‍കുളങ്ങര സ്വദേശി സെല്‍വിന്‍ ഡി ക്ക് പിഴയിട്ടത്. പിഴയായ 10,000 രൂപ കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ക്ഷേമത്തിനായി ചിലവഴിക്കാനും കോടതി ഉത്തരവിട്ടു.

Person who filed a public interest litigation in the High Court against the KSRTC pump has been fined Rs 10,000, Thiruvananthapuram, News, High Court of Kerala, KSRTC, Children, Cancer, Kerala

ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും എന്‍ഒസി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചതെന്ന് കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ 1971 ല്‍ തന്നെ കെ എസ് ആര്‍ ടി സിക്ക് എന്‍ഒസി ലഭിച്ച പമ്പ് പൊതുജനങ്ങള്‍ക്ക് കൂടി തുറന്ന് കൊടുക്കുന്നതിന് മുന്‍പ് പെട്രോളിയം ആന്‍ഡ് എക്‌സ് പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഉള്‍പെടെയുള്ള ആവശ്യമായ അനുമതി ലഭ്യമാക്കിയിട്ടാണ് പമ്പുകള്‍ ആരംഭിച്ചതെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.

രേഖകളൊന്നും പരിശോധിക്കാതെ കോടതിയെ സമീപിച്ചതിനെതിരെയാണ് കേസ് തള്ളി കോടതി പരാതിക്കാരന് പിഴയിട്ടത്. കെഎസ്ആര്‍ടിസിക്ക് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. ദീപു തങ്കന്‍ ഹാജരായി.

Keywords: Person who filed a public interest litigation in the High Court against the KSRTC pump has been fined Rs 10,000, Thiruvananthapuram, News, High Court of Kerala, KSRTC, Children, Cancer, Kerala.

Post a Comment