Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ബാറുകള്‍ തുറക്കും, ഹോടെലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി; പ്രവേശനം 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Liquor,Chief Minister,Pinarayi vijayan,Meeting,Kerala,
തിരുവനന്തപുരം: (www.kvartha.com 25.09.2021) സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു. ഒപ്പം ഹോടെലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

Permission to open bars in Kerala, Thiruvananthapuram, News, Liquor, Chief Minister, Pinarayi Vijayan, Meeting, Kerala

എന്നാല്‍ എല്ലാവര്‍ക്കും പ്രവേശനമില്ല. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം അനുവദിക്കുന്നത്. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. കോവിഡ് പ്രോടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

Keywords: Permission to open bars in Kerala, Thiruvananthapuram, News, Liquor, Chief Minister, Pinarayi Vijayan, Meeting, Kerala.

Post a Comment