ബെന്‍ഗ്ലൂര്‍: (www.kvartha.com 17.09.2021) ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ആളുകളുടെ വിവാഹം നടക്കുന്നില്ലെന്ന് കാട്ടി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി യുവതി. ദേവംഗരെ ജില്ലയിലെ എച് രാംപുര ഗ്രാമത്തിലെ സ്‌കൂള്‍ ടീചെറായ ബിന്ദുവാണ് പ്രദേശത്തെ ശോചനീയാവസ്ഥ കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
ഗ്രാമത്തിലെ മോശപ്പെട്ട റോഡുകള്‍ കാരണം യുവതികളുടെയും യുവാക്കളുടെയും വിവാഹം മുടങ്ങുന്നുവെന്നാണ് പ്രധാന പരാതി. അതുകൊണ്ടുതന്നെ എത്രയും വേഗത്തില്‍ റോഡുകള്‍ നന്നാക്കി തരണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു. ഗ്രാമത്തിലെ മറ്റ് പ്രശ്നങ്ങളും ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി.
'ഞങ്ങളുടെ ഗ്രാമത്തിലേക്ക് നല്ല ഗതാഗത സൗകര്യമില്ല. ഇപ്പോഴും പിന്നോക്കാവസ്ഥയിലാണ്. നല്ല റോഡുകളില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമില്ലെന്ന ധാരണയാണ് പുറത്തുള്ളവര്‍ക്ക്. അതുകൊണ്ട് തന്നെ വിവാഹാലോചനകള്‍ വരുന്നില്ല'- ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഗ്രാമത്തിന്റെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. 1-2 ലക്ഷമാണ് റോഡ് നന്നാക്കാന്‍ ലഭിച്ച തുക. എന്നാല്‍ അത് മതിയാകില്ല. ടാറിങ്ങിനായി 50 ലക്ഷം മുതല്‍ ഒരു കോടി വരെ ഫന്‍ഡ് വേണം. സര്‍കാറിനോടും എംഎല്‍എയോടും ഫന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫിസര്‍ വ്യക്തമാക്കി.
Keywords: People unmarried in village due to bad roads: Karnataka woman’s letter spurs CMO to action, Bangalore, News, Local News, Chief Minister, Letter, Marriage, Transport, National.