ന്യൂഡെല്‍ഹി: (www.kvartha.com 18.09.2021) കാബൂളിലെ ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതരപിഴവ് സംഭവിച്ചതായി കുറ്റസമ്മതം നടത്തി അമേരിക. കാബൂള്‍ വിമാത്താവളത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് ചാവേറുകളല്ലെന്ന് അമേരിക. ദാഇശ് സായുധരെന്ന് കരുതി ഡ്രോണുകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത് കുട്ടികള്‍ ഉള്‍പെടെ ഒരുകുടുംബത്തിലെ 10 പേരെയാണെന്ന് യുഎസ്.
കാബൂളിലെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ പത്തംഗം കുടുംബം കൊല്ലപ്പെട്ടിരുന്നു. ഇതിലാണ് അമേരിക തെറ്റുസമ്മതിച്ചത്. സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തിലാണ് പിഴവ് കണ്ടെത്തിയത്. നിരീക്ഷണ ഡ്രോണുകള്‍ക്ക് പറ്റിയ പിഴവാണ് കാരണമെന്നാണ് അമേരികയുടെ പ്രതിരോധ വകുപ്പായ പെന്റഗണിന്റെ വിശദീകരണം.
കാബൂള്‍ വിമാത്താവളത്തിലെ ദാഇശ് ചാവേര്‍ ആക്രമണത്തിന് പിന്നാലെ ആയിരുന്നു അമേരികയുടെ പ്രത്യാക്രമണം. കാറില്‍ സ്‌ഫോടനം നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു അവകാശവാദം ഉന്നയിച്ചത്. ഇത് തെറ്റെന്നാണ്, അമേരികക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഓഗസ്റ്റ് 29 ന് കാറിന്റെ ഡികിയില്‍ വെള്ളം കയറ്റുമ്പോള്‍, സ്‌ഫോടക വസ്തുക്കള്‍ എന്ന് കരുതിയാണ് ഡ്രോണുകള്‍ ആക്രമിച്ചത്.
ഈ ആക്രമണത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായ സമെയ്‌രി അക്ദമിയും കുടുംബത്തിലെ കുട്ടികള്‍ അടക്കം 10 പേരാണ് ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചത്. കൊല്ലപ്പെട്ട അഹ്മദ് നാസര്‍ എന്ന വ്യക്തി അമേരികന്‍ സൈന്യത്തിന്റെ പരിഭാഷകനായിരുന്നു. എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കി അമേരികയിലേക്ക് പുറപ്പെടാനരിക്കെയാണ് അതേ രാജ്യത്തിന്റെ ഡ്രോണുകള്‍ ഒരു കുടുംബത്തെ ഇല്ലാതാക്കിയത്. ഡ്രോണുകളുടെ പ്രത്യാക്രമണ കൃത്യതയെ ചോദ്യം ചെയ്യുന്നതാണ് അമേരികയുടെ കുറ്റസമ്മതമെന്നും വിമര്‍ശനമുണ്ട്.