Follow KVARTHA on Google news Follow Us!
ad

'പാപ്പന്റേം സൈമന്റേം പിള്ളേർ' മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ സിനിമാ രംഗത്തക്ക് കാലെടുത്ത് വച്ച് ഗായകനായ കാരൂർ ഫാസിൽ

'Pappantem Simontem Pillar' movie got great reviews on OTT platforms, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 14.09.2021) 'പാപ്പന്റേം സൈമന്റേം പിള്ളേർ' മികച്ച അഭിപ്രായം നേടുമ്പോൾ സിനിമാ രംഗത്തക്ക് കടന്നുവന്ന് പ്രശസ്തി നേടി ഗായകനും അഭിനേതാവുമായ കാരൂർ ഫാസിൽ.

ഒരേ സമയം നാല് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസായ 'പാപ്പന്റേം സൈമന്റേം പിള്ളേർ' എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അബൂദബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയുന്ന കാരൂർ ഫാസിൽ ഈ സിനിമയിൽ രണ്ട് ഗാനങ്ങളാണ് പാടിയിരിക്കുന്നത്.

ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങൾ നേടിക്കഴിഞ്ഞു. നിരവധി സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും പാടിയിട്ടുണ്ട് ഫാസിൽ.

News, Kochi, Cinema, Entertainment, Film, Singer, Kerala, State, Top-Headlines, Actor, Pappantem Simontem Pillar, OTT platforms,

നിരവധി ഹ്രസ്വ സിനിമകൾ കൈകാര്യം ചെയ്ത ഷിജോ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേർ, സ്വിസ് ടെലി മീഡിയയുടെ ബാനറിൽ ആണ് ഒരുക്കിയിരിക്കുന്നത്. യുവ തലമുറക്കുള്ള സന്ദേശത്തോടൊപ്പം രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ സിനിമ. ഓഗസ്റ്റ് 29ന് ആണ് ചിത്രം റിലീസായത്.

ഗാനരചന -പ്രസാദ് പാറപ്പുറം, സോജിൻ ജെയിംസ്. മ്യൂസിക് - കലാമണ്ഡലം ജോയ് ചെറവത്തൂർ, ശൈലേഷ് നാരായണൻ, അനുരാജ് ശ്രീരാഗം.

ക്യാമറ -ഗോപകുമാർ, ദീപു എസ് നായർ. ജെയിംസ് പാറക്കൽ, കോട്ടയം പ്രദീപ്, കണ്ണൂർ വാസൂട്ടി, ബിനു അടിമാലി, നാരായണൻകുട്ടി, ശിവാനന്തൻ, ശാന്തകുമാരി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Keywords: News, Kochi, Cinema, Entertainment, Film, Singer, Kerala, State, Top-Headlines, Actor, Pappantem Simontem Pillar, OTT platforms, 'Pappantem Simontem Pillar' movie got great reviews on OTT platforms.
< !- START disable copy paste -->


Post a Comment