പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതി സിപി ഉസ്മാന് പിടിയില്‍
Sep 14, 2021, 12:57 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 14.09.2021) പന്തീരാങ്കാവ് യു എ പി എ കേസിലെ മൂന്നാം പ്രതി സി പി ഉസ്മാന് പിടിയില്‍. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഉസ്മാനെ പിടികൂടിയത്. മലപ്പുറം പട്ടിക്കാട് നിന്ന് തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഉസ്മാനെ എ ടി എസ് അറസ്റ്റ് ചെയ്തത്.
കേസില്‍ നേരത്തെ പിടിയിലായ അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാനാണെന്നാണ് പൊലീസ് പറയുന്നത്. ഉസ്മാനുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് 2 വര്‍ഷം മുന്‍പ് അലനും താഹയും അറസ്റ്റിലാകുന്നത്. അലനെയും താഹയെയും അറസ്റ്റ് ചെയ്യുമ്പോള്‍ ഉസ്മാന് ഓടി രക്ഷപ്പെട്ടിരുന്നതായും അന്ന് പൊലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് ഉസ്മാന് വേണ്ടി പൊലീസ് വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിപി ഉസ്മാന് പിടിയിലാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

