Follow KVARTHA on Google news Follow Us!
ad

ഗുജറാത്തിൽ അതിശക്തമായ മഴ; 7,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി

Over 7,000 People Shifted To Safer Places As Rains Batters Gujarat ഗുജറാത്തിൽ അതിശക്തമായ മഴ; 7,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി
അഹ്മദാബാദ്: (www.kvartha.com 14.09.2021) ഗുജറാത്തിലെ രണ്ട് ജില്ലകളിൽ അതിശക്തമായ മഴ. രാജ്കോട്, ജാം നഗർ എന്നീ ജില്ലകളിലാണ് കനത്ത മഴ. പല പ്രദേശങ്ങളും വെള്ളത്തിലായതോടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടന്ന ഇരുനൂറ് പേരെ രക്ഷപ്പെടുത്തി. ഏഴായിരത്തിലധികം പേരെ വീടുകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.


വെള്ളപ്പൊക്കത്തെ തുടർന്ന് ജാം നഗറിലെ ഒരു ദേശീയ പാതയും രാജ് കോട്, ജാം നഗർ, ജുനഗദ് ജില്ലകളിലൂടെ കടന്ന് പോകുന്ന 18 സംസ്ഥാന പാതകളും അടച്ച നിലയിലാണ്. 

വെള്ളപ്പൊക്കം റോഡ് ഗതാഗതത്തെ സാരമായി ബാധിച്ച നിലയിലാണ്. പല ഗ്രാമങ്ങളും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഫൊഫൽ നദിക്ക് കുറുകെയുള്ള പാലം തകർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ജാം കണ്ടോർന, ഗോണ്ടൽ എന്നിവിടങ്ങളിലേയ്ക്കുള്ള റോഡുകൾ അടച്ചു. 
മഴക്കെടുതി രൂക്ഷമായ രാജ് കോടിലും ജാം നഗർ ജില്ലയിലും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സന്ദർശനം നടത്തി, സ്ഥിതിഗതികൾ വിലയിരുത്തി.

രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയും നേവിയും തീര സുരക്ഷ ഗാർഡുകളും രംഗത്തുണ്ട്. കൂടാതെ ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായുണ്ട്. 

SUMMARY: A bridge over river Fofal collapsed, forcing the closure of a road connecting Jam Kandorna and Gondal in Rajkot district, officials said.

Post a Comment