നാളെ താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല; കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർടി തളർന്നിട്ടില്ല; അനിൽ കുമാർ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ്

 


തിരുവനന്തപുരം: (www.kvartha.com 15.09.2021) കെ പി അനിൽകുമാർ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർടി തളർന്നിട്ടില്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി.

കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. കരുണാകരൻ ഇല്ലാതെ തന്നെ കേരളത്തിലെ കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ നമുക്ക് കഴിഞ്ഞു. നാളെ താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല. വിശദീകരണം ചോദിച്ചപ്പോള്‍ അനിൽകുമാര്‍ നൽകിയത് ധിക്കാരപരമായ മറുപടിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നാളെ താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല; കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർടി തളർന്നിട്ടില്ല; അനിൽ കുമാർ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ്

അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അർഹിക്കാത്തവർക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുതെന്നും ഇതൊരു പാഠമാണെന്നും സതീശൻ ഓർമപ്പെടുത്തി.

Keywords:  News, Thiruvananthapuram, Kerala, State, Top-Headlines, Opposition leader, V.D Satheeshan, UDF, Politics, KP Anil Kumar, Opposition leader responds on KP Anil Kumar issue.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia