തിരുവനന്തപുരം: (www.kvartha.com 17.09.2021) മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഡോക്യുമെന്‍ററി വരുന്നു. 'ദി അണ്‍നോണ്‍ വാരിയര്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി മലയാളത്തിന് പുറമെ ഇൻഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പുറത്തിറങ്ങും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ടീസര്‍
പുറത്തിറങ്ങി. സമൂഹമാധ്യമത്തിലൂടെ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ടീസര്‍
പുറത്തിറങ്ങി. സമൂഹമാധ്യമത്തിലൂടെ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പൊതുജനത്തിന് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ കടന്നുവരുന്ന ഡോക്യുമെന്‍ററിയാണ് ഇതെന്ന് സംവിധായകൻ മക്ബൂല്‍ റഹ്‌മാൻ പറഞ്ഞു. ഹുനൈസ്‍ മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നിബിന്‍ തോമസ്, അനന്തു ബിജു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസ്. 13 മിനിറ്റ് ആണ് ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം. സംഗീത സംവിധാനം അശ്വിന്‍ ജോണ്‍സണ്‍. എഡിറ്റിംഗ് നസീം യൂനസ്. കലാസംവിധാനം ഏബല്‍ ഫിലിപ് സ്‍കറിയ. എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസന്‍, പ്രപഞ്ചന എസ് ബിജു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Oommen Chandy, Documentary, Entertainment, Politics, Oommen Chandy's Political Life is being released as a documentary in five languages.
< !- START disable copy paste -->