പരാതിയുടെ ആധികാര്യത ഉറപ്പുവരുത്തുന്നതിനായി മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ ടി പി നല്‍കേണ്ടതാണ്. പോര്‍ടലില്‍ ലഭിക്കുന്ന പരാതികളില്‍ ട്രഷറി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാരസെല്‍ തുടര്‍ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ മെയിലില്‍ അറിയിക്കും. ട്രഷറി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യമായ പരാതികള്‍ ബന്ധപ്പെട്ട ട്രഷറികളുടെ മെയിലിലോ നേരിട്ടോ തപാലിലോ നല്‍കാം.
എല്ലാ ട്രഷറികളുടെയും മേഖലാ ഡെപ്യൂടി ഡയറക്ടര്‍മാരുടെയും മെയില്‍ ഐ ഡി www(dot)treasury(dot)kerala(dot)gov(dot)in ലെ 'ട്രഷറി ഡയറക്ടറി' എന്ന മെനുവില്‍ ലഭ്യമാണ്. ട്രഷറിയുമായി ബന്ധപ്പെട്ട പരാതികള്‍ ബന്ധപ്പെട്ട ജില്ലാ/ സബ് ട്രഷറി ഓഫfസര്‍ക്കു നല്‍കണം. പരിഹാരം കണ്ടതില്‍ ആക്ഷേപമുള്ള പക്ഷം ബന്ധപ്പെട്ട മേഖലാ ഡെപ്യൂടി ഡയറക്ടര്‍ക്കും തുടര്‍ന്ന് വകുപ്പ് അധ്യക്ഷനും പരാതി നല്‍കാം. ജനങ്ങള്‍ ട്രഷറി ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ www(dot)kerala(dot)gov(dot)in മായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
Keywords: Online system for reporting complaints to the Treasury, Thiruvananthapuram, News, Website, Complaint, Technology, Kerala.