ഓൺലൈൻ വിവാഹ റെജിസ്ട്രേഷന് മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതി വേണ്ട; സർകാർ ഉത്തരവിൽ ഭേദഗതി
Sep 24, 2021, 18:23 IST
തിരുവനന്തപുരം: (www.kvartha.com 24.09.2021) തദ്ദേശ സ്ഥാപന സെക്രടറിയുടെ മുമ്പില്‍ നേരിട്ട് ഹാജരാകാതെ തന്നെ വിവാഹ റെജിസ്‌ട്രേഷൻ നടത്താമെന്ന സർകാർ ഉത്തരവിലെ പലരും വിമർശനം ഉന്നയിച്ച ഭാഗം ഒഴിവാക്കി സർകാർ വീണ്ടും ഉത്തരവിറക്കി. വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെയായിരുന്നു നേരത്തെ ഇറക്കിയ ഉത്തരവിൽ വിവാഹ റെജിസ്‌ട്രേഷന് അനുവദിച്ചിരുന്നത്.
എന്നാൽ ഇത് വിവാഹ റെജിസ്‌ട്രേഷന് കാലതാമസം നേരിടുന്നതിന് കാരണമാകുന്നതായി പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. 'വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ എന്നത് ഒഴിവാക്കി ഭേദഗതി ഉത്തരവ് പുറപ്പെടിക്കുന്നുവെന്നാണ് പുതിയ ഉത്തരവിലുള്ളത്.
വീഡിയോ കോൺഫറൻസിങ് ഉൾപെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈനായി റെജിസ്റ്റർ ചെയ്യാനാണ് അനുമതി നൽകുന്നത്. വിവാഹം കഴിഞ്ഞു പെട്ടന്ന് തന്നെ വിദേശത്തേക്ക് പോകേണ്ടി വന്നവരും വിദേശത്ത് വിവാഹിതരായവരും അടക്കം പലർക്കും ആശ്വാസമായിരുന്നു സർകാർ നടപടി. കോവിഡ് കാലത്ത് നാട്ടില്‍ എത്താൻ സാധിക്കാത്തതിനാല്‍ അനവധി പേര്‍ വിവാഹം ഓണ്‍ലൈന്‍ വഴിയാണ് നടത്തിയത്.
Keywords: Thiruvananthapuram, Kerala, News, Online Registration, Wedding, Government, Conference, Online marriage registration does not require special permission of Chief Registrar General.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.