മലപ്പുറം: (www.kvartha.com 20.09.2021) ഒന്നര വയസുകാരനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തപ്പിരിയത്താണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം. പെരുവില്‍കുണ്ടില്‍ താമസിക്കുന്ന അതിഥി തൊഴിലാളിയായ ഫയ്ജു റഹ് മാന്‍ -ജാഹിദ ബീഗം ദമ്പതികളുടെ മകന്‍ മസ് ഊദ് ആലം ആണ് മരിച്ചത്.
പെരുവില്‍കുണ്ട് കോഴിഫാമില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതാഘാതമേറ്റ ഉടന്‍തന്നെ കുഞ്ഞിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.