SWISS-TOWER 24/07/2023

ട്രെയിനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ; കംപാര്‍ട്മെന്റില്‍ സ്ഥാപിച്ച പാഡില്‍നിന്ന് വിക്ഷേപിച്ചത് 2 മിസൈലുകള്‍

 


ഉത്തര കൊറിയ: (www.kvartha.com 17.09.2021) ട്രെയിനില്‍ നിന്ന് ആദ്യമായി ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. കംപാര്‍ട്മെന്റില്‍ സ്ഥാപിച്ച പാഡില്‍നിന്ന് വിക്ഷേപിച്ചത് രണ്ടു മിസൈലുകള്‍. മിസൈല്‍ പരീക്ഷണങ്ങള്‍കെതിരെയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കിടെയാണ് ഉത്തര കൊറിയ വീണ്ടും ട്രെയിന്‍ വഴിയുള്ള മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. ദ ഗാര്‍ഡിയന്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്.

ട്രെയിനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ; കംപാര്‍ട്മെന്റില്‍ സ്ഥാപിച്ച പാഡില്‍നിന്ന് വിക്ഷേപിച്ചത് 2 മിസൈലുകള്‍

ട്രെയിനില്‍നിന്ന് മിസൈല്‍ പരീക്ഷിക്കാന്‍ രൂപീകരിച്ച പ്രത്യേക റജിമെന്റാണ് പരീക്ഷണം നടത്തിയതെന്നാണ് റിപോര്‍ടുകള്‍. രണ്ട് മിസൈലാണ് ട്രെയിന്‍ കംപാര്‍ട്മെന്റില്‍ സ്ഥാപിച്ച പാഡില്‍നിന്ന് വിക്ഷേപിച്ചതെന്നും ഇവ 800 കിലോമീറ്റര്‍ അകലെ കടലിലെ ലക്ഷ്യസ്ഥാനത്ത് വിജയകരമായി പതിച്ചെന്നും റിപോര്‍ടില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ഇടതൂര്‍ന്ന വനത്താല്‍ ചുറ്റപ്പെട്ട ട്രാകുകളിലൂടെ സഞ്ചരിക്കുന്ന റെയില്‍-കാര്‍ ലോന്‍ജറുകളില്‍ നിന്ന് ഓറഞ്ച് ജ്വാലകളാല്‍ ചുറ്റപ്പെട്ട രണ്ട് വ്യത്യസ്ത മിസൈലുകള്‍ പറന്നുയരുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
റെയില്‍ അധിഷ്ഠിത ബാലിസ്റ്റിക് സംവിധാനം ഉത്തര കൊറിയയുടെ വിക്ഷേപണ ഓപ്ഷനുകള്‍ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതായും അതില്‍ ഇപ്പോള്‍ വിവിധ വാഹനങ്ങളും ഗ്രൗന്‍ഡ് ലോന്‍ജ് പാഡുകളും ഉള്‍പെടുന്നതായും ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്യുന്നു. ഇതില്‍ അന്തര്‍വാഹിനികളും ഉള്‍പെട്ടേക്കാം എന്നും ട്രെയിനില്‍ നിന്ന് മിസൈല്‍ വെടിവയ്ക്കുന്നത് ചലനശേഷി വര്‍ധിപ്പിക്കും എന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

ഏകദേശം 1500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണെന്നു കരുതുന്നു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ആവശ്യപ്പെട്ട പ്രകാരമുള്ള ശേഷി വികസിപ്പിച്ചെടുക്കാനായി രണ്ടു വര്‍ഷമെടുത്തെന്നുവെന്നും റിപോര്‍ടില്‍ പറയുന്നു.

'ഉത്തര കൊറിയ വിവിധ മൊബൈല്‍ വിക്ഷേപണ ഉപകരണങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങളുടെ സൈന്യം വിലയിരുത്തുന്നു,' ദക്ഷിണ കൊറിയയുടെ സംയുക്ത മേധാവികളുടെ വക്താവ് കേണല്‍ കിം ജുന്‍-റാക് പറഞ്ഞു. ദക്ഷിണ കൊറിയന്‍, യുഎസ് സൈനികര്‍ നോര്‍തിന്റെ വിക്ഷേപണങ്ങള്‍ പരിശോധിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞതായും ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്യുന്നു.

വടക്കന്‍ കൊറിയയുടെ ആണവായുധ പദ്ധതി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ചകള്‍ യുഎസ് നേതൃത്വത്തില്‍ നടന്നിരുന്നു. ഈ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് പുതിയ മിസൈല്‍ പരീക്ഷണമെന്നും ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. മധ്യ ഉത്തര കൊറിയയില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ കൊറിയന്‍ ഉപദ്വീപിനും ജപാനും ഇടയിലുള്ള വെള്ളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് ഏകദേശം 500 മൈല്‍ ഉയരുകയും ചെയ്തിരുന്നു എന്നാണ് റിപോര്‍ടുകള്‍.

ഈ ആഴ്ച മാത്രം ഇത് മൂന്നാം തവണയാണ് കൊറിയ പരീക്ഷണ വിക്ഷേപണ മിസൈലുകള്‍ നടത്തുന്നത്. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചര്‍ചയ്ക്കായി യുഎസ്, ദക്ഷിണ കൊറിയ, ജപാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ടോക്യോയില്‍ യോഗം ചേരുന്നതിനു തൊട്ടു മുന്‍പാണ് മിസൈല്‍ പരീക്ഷണം.

Keywords:   North Korea fired ballistic missiles from train amid rising tensions with the South, North Korean leader, Train, Media, Report, Photo, Meeting, World, Trending, Technology, Business.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia