Follow KVARTHA on Google news Follow Us!
ad

മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലെ ആദ്യ ടോടല്‍ ബോഡി ഇറാഡിയേഷന്‍ അലോജെനിക് ഹാഫ് മാച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍; മാറ്റിവച്ചത് രക്താര്‍ബുദ ബാധിതനായ 13 കാരനില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,Treatment,hospital,Press meet,Doctor,Kerala,
കോഴിക്കോട് : (www.kvartha.com 20.09.2021) മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ് മാച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. രക്താര്‍ബുദ ബാധിതനായ 13 കാരനിലാണ് അപൂര്‍വമായ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.

 
North Kerala's first total body irradiation allogeneic half stem cell transplant in bone marrow transplantation at Kozhikode Aster Mims



വിദേശത്ത് സ്ഥിരതാമസമാക്കിയ മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്. അപ്പോള്‍ തന്നെ ചികിത്സ നടന്നുവെങ്കിലും പിന്നീട് അസുഖം തിരികെ വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് മജ്ജമാറ്റിവെക്കല്‍ അനിവാര്യമായി മാറിയത്.

നേരത്തെ ചികിത്സ നല്‍കിയ ആശുപത്രിയില്‍ തന്നെ ചികിത്സയിലുണ്ടായിരുന്ന അഫ്ഗാന്‍ പൗരന്മാരായ ദമ്പതികളുടെ കുത്സും എന്ന കുഞ്ഞും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മജ്ജമാറ്റിവെക്കലിന് വിധേയയായിരുന്നു. അവരുടെ അനുഭവം കൂടി കേട്ടറിഞ്ഞ ശേഷമാണ് 13കാരനെ മാതാപിതാക്കള്‍ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചത്.

നിലവില്‍ ശരീരത്തിലുള്ള മുഴുവന്‍ മജ്ജയും നശിപ്പിച്ച ശേഷം പുതിയ മജ്ജ സന്നിവേശിപ്പിച്ചാല്‍ മാത്രമേ അസുഖം പൂര്‍ണമായും ഭേദമാക്കുവാന്‍ സാധിക്കുകയുള്ളൂ. പൊതുവെ സാധാരണ കീമോതെറാപ്പി നല്‍കി മജ്ജ കരിച്ച് കളയുന്ന രീതിയാണ് അവലംബിക്കാറുള്ളത്. എന്നാല്‍ മികച്ച ഫലം ലഭ്യമാകണമെങ്കില്‍ ടോടല്‍ ബോഡി ഇറാഡിയേഷനിലൂടെ ശരീരത്തിലെ മജ്ജ മുഴുവനായി ഇല്ലാതാക്കുന്നതാണ് നല്ലത് എന്ന് ഡോക്ടര്‍മാര്‍ മനസിലാക്കുകയും അതേരീതിയില്‍ ചികിത്സ തുടരുകയുമായിരുന്നു.

കുഞ്ഞിനെ ചികിത്സിച്ച പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവന്‍, ആസ്റ്റര്‍ മിംസിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. സതീഷ് പദ്മനാഭന്റെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമാണ് ടോടല്‍ ബോഡി ഇറാഡിയേഷന്‍ തന്നെ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഇതിനായി ട്രൂ ബീം മെഷിന്റെ സഹായത്തോടെയാണ് ടോടല്‍ ബോഡി ഇറാഡിയേഷന്‍ നിര്‍വഹിച്ചത്. രാവിലെയും വൈകിട്ടുമായി രണ്ടു സെഷന്‍ വീതം നാലു ദിവസം തുടര്‍ചയായാണ് മെഡികെല്‍ ഫിസിസിസ്റ്റിന്റെ നേതൃത്വത്തില്‍ ടോടല്‍ ബോഡി ഇറാഡിയേഷന്‍ നിര്‍വഹിച്ചത്. മജ്ജ മാറ്റിവെക്കല്‍ പൂര്‍ത്തീകരിച്ച ശേഷം കുഞ്ഞ് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. കേശവന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍ കേശവനെ കൂടാതെ ഡോക്ടര്‍മാരായ കെ വി ഗംഗാധരന്‍ (ഹെഡ്, ഓങ്കോളജി), സുദീപ് വി (അഡല്‍റ്റ് ഹെമറ്റോ ഓങ്കോളജിസ്റ്റ്), സതീഷ് പദ്മനാഭന്‍ (റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്), മുഹമ്മദ് അബ്ദുള്‍ മാലിക്, അശ്വതിരാജ് (ഫിസിസിസ്റ്റ്) എന്നിവരും പങ്കെടുത്തു.

Keywords: North Kerala's first total body irradiation allogeneic half stem cell transplant in bone marrow transplantation at Kozhikode Aster Mims, Kozhikode, News, Treatment, Hospital, Press meet, Doctor, Kerala.

Post a Comment