Follow KVARTHA on Google news Follow Us!
ad

വിവാഹം കഴിഞ്ഞകാലത്ത് ഭാര്യാപിതാവിന്റെ വീട് വരെ പൊളിച്ചിട്ടുണ്ട്; എന്നാല്‍ അവള്‍ പോലും അറിഞ്ഞില്ല; സ്വന്തം അനുഭവം വിവരിച്ച് മന്ത്രി നിതിന്‍ ഗഡ്കരി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Minister,Transport,Road,Lockdown,Meeting,National,Politics,News,
ചണ്ഡിഗഢ്: (www.kvartha.com 17.09.2021) വിവാഹം കഴിഞ്ഞകാലത്ത് ഭാര്യാപിതാവിന്റെ വീട് വരെ പൊളിച്ചിട്ടുണ്ട്, എന്നാല്‍ അവള്‍ പോലും ഇക്കാര്യം അറിഞ്ഞില്ല ഔദ്യോഗിക ജീവിതത്തിലെ സ്വന്തം അനുഭവം വിവരിച്ച് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

റോഡ് വീതികൂട്ടാന്‍ വേണ്ടിയാണ് ഭാര്യാപിതാവിന്റെ വീട് വരെ പൊളിക്കാന്‍ ഉത്തരവ് കൊടുത്തത്. ഡെല്‍ഹി-മുംബൈ എക്സ്പ്രസ് പാതയുടെ ഹരിയാനയിലെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലാണ് മന്ത്രി സ്വന്തം അനുഭവം വിവരിച്ചത്.

Nitin Gadkari says he once razed his father-in-law's home without telling wife,  Minister, Transport, Road, Lockdown, Meeting, National, Politics, News

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ;

'അന്ന് ഞാന്‍ വിവാഹം കഴിഞ്ഞ കാലമായിരുന്നു. ഒരു ദിവസം ഉദ്യോഗസ്ഥര്‍ വന്നു പറഞ്ഞു റോഡ് വീതികൂട്ടലിന് ഒരു വീട് തടസമാവുന്നുണ്ടെന്നും അത് തന്റെ ഭാര്യാപിതാവിന്റെ വീടാണെന്നും. ഞാന്‍ നോക്കിയപ്പോള്‍ വീട് നില്‍ക്കുന്നത് റോഡിന്റെ മധ്യഭാഗത്ത്. എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആ വീട് പൊളിക്കാന്‍ ഉത്തരവ് കൊടുത്തു. അങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്.

എന്നാല്‍ ഭാര്യ പോലും ഇക്കാര്യം അറിഞ്ഞത് വീട് പൊളിച്ചശേഷം മാത്രമാണ്. രാഷ്ട്രീയക്കാര്‍ ഒരിക്കലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുത് എന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍, വീട് പൊളിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല.

ലോക്ഡൗണ്‍ കാലത്ത് താന്‍ തുടങ്ങിയ യൂട്യൂബ് ചാനലില്‍ നിന്ന് പ്രതിമാസം നാല് ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. രണ്ട് കാര്യങ്ങളാണ് ഞാന്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തത്. ഒന്ന് വീട്ടില്‍ സ്വയം പാചകം ചെയ്തുതുടങ്ങി. രണ്ടാമത്തേത് വിഡിയോ കോണ്‍ഫറന്‍സുകളില്‍ സംസാരിച്ചു. ഈ പ്രഭാഷണങ്ങള്‍ ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തു. ഇപ്പോള്‍ ഇതുവഴി എനിക്ക് പ്രതിമാസം നാല് ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്, ഗഡ്കരി പറഞ്ഞു.

95,000 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഡെല്‍ഹി - മുംബൈ എക്സ്പ്രസ് പാത 2023 മാര്‍ചിലാണ് പൂര്‍ത്തിയാകേണ്ടത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖടറും, റാവു ഇന്ദര്‍ജിത്ത് സിങ് എം പിയും അവലോകന യോഗത്തില്‍ പങ്കെടുത്തു.

Keywords: Nitin Gadkari says he once razed his father-in-law's home without telling wife,  Minister, Transport, Road, Lockdown, Meeting, National, Politics, News.

Post a Comment