Follow KVARTHA on Google news Follow Us!
ad

നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് യു ഡി എഫ് മെമ്പര്‍മാരുടെ പ്രതിഷേധം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,Dead,Allegation,hospital,Treatment,UDF,Protesters,Kerala,
കുന്ദമംഗലം: (www.kvartha.com 16.09.2021) ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് യു ഡി എഫ് മെമ്പര്‍മാരുടെ പ്രതിഷേധം. കോഴിക്കോട് മെഡികെല്‍ കോളജില്‍ വെച്ച് വേണ്ട വിധത്തിലുള്ള ചികിത്സ ലഭ്യമാകാത്തതാണ് കുട്ടിയുടെ മരണത്തിന് ആക്കം കൂട്ടിയതെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി അലംഭാവം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കുടുംബത്തിന് സര്‍കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്നും മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.

Nipah: UDF alleges suspicion over child death, Kozhikode, News, Dead, Allegation, Hospital, Treatment, UDF, Protesters, Kerala

മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വെളിപ്പെടുത്തല്‍ ആശ്ചര്യജനകമാണെന്നും മെമ്പര്‍മാര്‍ കുറ്റപ്പെടുത്തി. കെട്ടാങ്ങല്‍ പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം പി ടി എ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ പി കെ ഹഖീം മാസ്റ്റര്‍ കള്ളന്‍ തോട്, റഫീഖ് കൂളിമാട്, ശിവദാസന്‍ ബംഗ്ലാവില്‍, ഫസീല സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Nipah: UDF alleges suspicion over child death, Kozhikode, News, Dead, Allegation, Hospital, Treatment, UDF, Protesters, Kerala.

Post a Comment