നിപ: കോഴിക്കോട്ടെ 12 കാരന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

 


കോഴിക്കോട്: (www.kvartha.com 08.09.2021) നിപ ബാധിച്ച് 12 കാരൻ മരണപ്പെട്ടതിൽ ദുരൂഹതയെന്ന് ആരോപണം. മെഡികല്‍ കോളജില്‍ നിന്നും ഇഞ്ചക്ഷന്‍ എടുത്തതോടെയാണ് മകന്റെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് കുട്ടിയുടെ മാതാവ് റിപോർടർ ടിവിയോട് പ്രതികരിച്ചത്. ചില ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും മെഡികല്‍ കോളജില്‍ എത്തിക്കും വരെ മകന് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് മാതാവ് പറയുന്നത്.

 
നിപ: കോഴിക്കോട്ടെ 12 കാരന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം



'പനിക്കൊപ്പമുള്ള ക്ഷീണം മാത്രമെ അവനുണ്ടായിരുന്നുള്ളു. കോവിഡ് നെഗറ്റീവായിരുന്നു. കുട്ടികളുടെ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് മെഡികല്‍ കോളജില്‍ നിന്നും മിംസിലേക്ക് കൊണ്ട് പോയത്. മെഡികല്‍ കോളജില്‍ വിശദപരിശോധന നടത്തിയില്ല. റിപോർട് പരിശോധിച്ച് ഒരു ഇന്‍ജക്ഷന്‍ വെക്കുകയായിരുന്നു. പിന്നാലെയാണ് അവന് അസ്വസ്ഥത തുടങ്ങിയത്.' - മാതാവ് കൂട്ടിച്ചേർത്തു.

അതേസമയം മരണത്തിലെ ദുരൂഹത മറ നീക്കി പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. നിഷ്പക്ഷമായ അന്വേഷണം നടത്തി അലംഭാവം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടു:ബത്തിന് സര്‍കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പി ടി എ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പി കെ ഹകീം മാസ്റ്റര്‍ കളന്‍തോട്, റഫീഖ് കൂളിമാട്, ശിവദാസന്‍ ബംഗ്ലാവില്‍, ഫസീല സലീം പങ്കെടുത്തു

മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് യൂത് ലീഗ്‌ ചാത്തമംഗലം പഞ്ചായത്ത് കമിറ്റി പ്രതിഷേധ പ്രകടനവും നടത്തി. വേണ്ട ടെസ്റ്റുകളൊന്നും നടത്താതെയുള്ള മരുന്ന് പ്രയോഗമാണ് മരണകാരണമെന്നും മതിയായ ചികിത്സ നല്‍കാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതും സര്‍കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും, കുടുഃബത്തിന് സര്‍കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്നും യൂത് ലീഗ് ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സിലര്‍ പികെ ഹകീം മാസ്റ്റര്‍ കളന്‍തോട് പ്രതിഷേധസംഗമം ഉദ്ഘാടനം നിര്‍വഹിച്ചു.

Keywords:  Kerala, Kozhikode, Allegation, News, Death, Boy, COVID-19, Medical College, Nipah: death of 12-year-old boy in is alleged to be mystery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia