Follow KVARTHA on Google news Follow Us!
ad

ബെൻഗ്ലൂരു പൊലിസ് സ്റ്റേഷൻ ആക്രമണകേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

NIA arrests absconding accused in Bengaluru police station rioting case ബംഗലുരു പൊലിസ് സ്റ്റേഷൻ ആക്രമണകേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ബെൻഗ്ലൂരു: (www.kvartha.com 21.09.2021) ബെൻഗ്ലൂരു പൊലിസ് സ്റ്റേഷൻ ആക്രമണകേസിൽ ഒളിവിൽ പോയിരുന്ന പ്രതിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. കർണാടക പൊലിസുമായി നടത്തിയ സംയുക്ത നീക്കത്തിലാണ് തബ്റീസ് (35)നെ  അറസ്റ്റ് ചെയ്തത്. ബെൻഗ്ലൂരു നിവാസിയാണ് അറസ്റ്റിലായ തബ്റീസ്.

 
കഴിഞ്ഞ വർഷം ആഗസ്ത്  11- നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്കിൽ നവീൻ എന്നയാൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ചിത്രം പോസ്റ്റ് ചെയ്തതതിനെ തുടർന്ന് ഒരു സംഘം ആളുകൾ നഗരത്തിൽ അക്രമം നടത്തിയിരുന്നു. അക്രമി സംഘം പൊലിസ് സ്റ്റേഷൻ ആക്രമിക്കുകയും നിരവധി പൊലിസ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയാക്കുകയും സ്വകാര്യ പൊതു മുതലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഗസ്റ്റ് 12ന് ദേവരാജീവനഹല്ലി പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 109 പേർക്കെതിരെയാണ് എൻ ഐ എ, എൻ ഐ എ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപിച്ചിട്ടുള്ളത്. 

എസ് ഡി പി ഐ, സഗൈപുരം അംഗമാണ് അറസ്റ്റിലായ തബ്റീസ്. ഡിജെ ഹള്ളി പൊലിസ് സ്റ്റേഷൻ ആക്രമണത്തിൽ വാട്സ് ആപ് ഗ്രൂപ്പുകളിൽ തബ്റീസ് ഗൂഡാലോചന നടത്തിയതായി എൻ ഐ എ കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. 

SUMMARY: The NIA took up the investigation and filed a chargesheet before the NIA Special Court, Bengaluru under various sections of the UA(P) Act, IPC and Karnataka Prevention of Destruction and Loss of Property Act (KPDLP Act) against 109 accused people in February this year.

Post a Comment