Follow KVARTHA on Google news Follow Us!
ad

വടക്കാഞ്ചേരി എക്‌സൈസ് സര്‍കിള്‍ ഓഫീസിന് ഇനി പുതിയ കെട്ടിടം

New building for Vadakancherry Excise Circle office #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വടക്കാഞ്ചേരി: (www.kvartha.com 24.09.2021) എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന് ഇനി പുതിയ കെട്ടിടം. തലപ്പിള്ളി താലൂക്കിന്റെ പരിധിയില്‍ വരുന്നതുംകുന്നംകുളം, പഴയന്നൂര്‍ എന്നീ മൂന്ന് റേഞ്ചുകളും കൂടി ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 2016- 2017ല്‍ ഒരു കോടി രൂപ ഭരണാനുമതി ലഭിക്കുകയും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കുകയും ചെയ്തു.ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രവൃത്തി തുടങ്ങി സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

 
New building for Vadakancherry Excise Circle office



തുടര്‍ന്ന് സോയില്‍ ടെസ്റ്റ് നടത്തിയതനുസരിച്ച് ഡിസൈനില്‍ മാറ്റം വരുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ട് നിലകളിലായി നിശ്ചയിച്ചിരുന്ന കെട്ടിടം ഒരു നിലയില്‍ ചുരുക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആര്‍ സി സി ഫ്രെയിംഡ് സ്ട്രക്ച്ചറായിട്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

പൂര്‍ണമായും ആധുനികമായ സാമഗ്രികള്‍ ഉപയോഗിച്ച് ഗ്രാനൈറ്റ് ഫ്‌ളോറിങ്, പ്രസ്സ്ഡ് സ്റ്റില്‍ ജനലുകള്‍, വാതിലുകള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്.ഗ്രൗണ്ട് ഫ്‌ലോറില്‍ 280.45 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍മാരുടെ മുറികള്‍, ലോക്കപ്പ് റൂം, തൊണ്ടി റൂം, ടോയ്‌ലറ്റ്, ഗോവണിയും വരാന്തയും ഉള്‍പ്പെടെയുള്ള ഒരു ഭാഗവും മറുഭാഗത്ത് ക്വാര്‍ട്ടേഴ്‌സായി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുമാണ് കെട്ടിടം.

Keywords: Kerala, Palakkad, News, Engineers, New building for Vadakancherry Excise Circle office.

Post a Comment