28കാരനായ നമന്‍വീറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 'ഇത് ആത്മഹത്യയാണെന്ന് ഒറ്റ നോട്ടത്തില്‍ പറയാനാകില്ല. പോസ്റ്റ് മോര്‍ടെത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2015-ല്‍ സൗത് കൊറിയയില്‍ വെച്ച് നടന്ന ലോക യൂനിവേഴ്സിറ്റി ഗെയിംസ് ടൂര്‍ണമെന്റില്‍ നമന്‍വീര്‍ ഇന്‍ഡ്യയ്ക്ക് വേണ്ടി മത്സരിച്ച് വെങ്കലം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അതേവര്‍ഷം ഓള്‍ ഇന്‍ഡ്യ യൂനിവേഴ്സിറ്റി ഷൂടിങ് ചാംപ്യന്‍ഷിപിലും താരം വെങ്കലം നേടി.
2016-ല്‍ പോളന്‍ഡില്‍ വെച്ച് നടന്ന എഫ് ഐ എസ് യു ലോക യൂനിവേഴ്സിറ്റി ചാംപ്യന്‍ഷിപിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഐ എസ് എസ് എഫ് ലോകകപ്പിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
Keywords: National-level shooter Namanveer Singh Brar found dead with bullet wound in head, Panjab, News, Dead Body, Sports, Player, Police, Gun attack, National.