Follow KVARTHA on Google news Follow Us!
ad

10,000ത്തോളം ആരാധനാലയങ്ങളില്‍ പ്രധാനമന്ത്രിയുടെ ആയുര്‍-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാര്‍ഥനകളും; നരേന്ദ്രമോദിയുടെ ജന്മദിനം സംസ്ഥാനത്ത് വിപുലമായി ആഘോഷിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Birthday Celebration,Leaders,BJP,Temple,Kerala,
തിരുവനന്തപുരം: (www.kvartha.com 17.09.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനം സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വിപുലമായി ആഘോഷിച്ചു. സേവാ സമര്‍പണ്‍ അഭിയാന്‍ എന്ന പേരില്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി നടക്കുന്ന വിവിധ സേവന- സമ്പര്‍ക്ക പരിപാടികള്‍ക്കാണ് പാര്‍ടി സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ചത്.

Narendra Modi's birthday was widely celebrated in the state, Thiruvananthapuram, News, Birthday Celebration, Leaders, BJP, Temple, Kerala

പിറന്നാള്‍ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10,000ത്തോളം ആരാധനാലയങ്ങളില്‍ പ്രധാനമന്ത്രിയുടെ ആയുര്‍-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാര്‍ഥനകളും നടന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കാസര്‍കോട് മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സംസ്ഥാന ജനറല്‍ സെക്രടെറിമാരായ സി കൃഷ്ണകുമാര്‍, എംടി രമേശ്, പി സുധീര്‍, ജോര്‍ജ് കുര്യന്‍ എന്നിവര്‍ ശബരിമല, ഗുരുവായൂര്‍, കൊട്ടാരക്കര ഗണപതി ക്ഷേത്രം, കുറുവിലങ്ങാട് മര്‍ത്ത മറിയം പള്ളി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി.

മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും പികെ കൃഷ്ണദാസ് ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പട്ടികജാതി കോളനികള്‍, പിന്നോക്ക ചേരിപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി.

യുവമോര്‍ചയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതവും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്ന മൂന്ന് ദിവസം നീളുന്ന പ്രദര്‍ശിനികള്‍ പൊതുജനങ്ങള്‍ക്കായി ആരംഭിച്ചു. കര്‍ഷകമോര്‍ചയുടെ നേതൃത്വത്തില്‍ കര്‍ഷകരെയും സൈനികരെയും ആദരിക്കുകയും തിരുവനന്തപുരത്ത് പശുക്കിടാക്കളെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

മഹിളാമോര്‍ചയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികളെ കേന്ദ്രസര്‍കാര്‍ പദ്ധതിയായ സുകന്യസമൃദ്ധി യോജനയില്‍ അംഗങ്ങളാക്കി. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന പദ്ധതി(പിഎംബിജെപി) പ്രകാരമുള്ള ഒരു രൂപയുടെ സാനിടറി നാപ്കിന്‍ മഹിളാപ്രവര്‍ത്തകര്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നിരവധി ചലച്ചിത്രതാരങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്ക് ആശംസകള്‍ അര്‍പിച്ചു.

Keywords: Narendra Modi's birthday was widely celebrated in the state, Thiruvananthapuram, News, Birthday Celebration, Leaders, BJP, Temple, Kerala.

Post a Comment