ലവ് ജിഹാദിനൊപ്പം നര്‍കോടിക് ജിഹാദും; ഇരയാക്കുന്നത് കതോലികാ പെണ്‍കുട്ടികളെ, ഗുരുതര ആരോപണവുമായി പാലാ രൂപത

 


പാല: (www.kvartha.com 09.09.2021) ലവ് ജിഹാദിന് പിന്നാലെ നാര്‍കോടിക്ക് ജിഹാദുമുണ്ടെന്ന മുന്നറിയിപ്പുമായി പാലാ അതിരൂപത. ആയുധം ഉപയോഗിക്കാന്‍ സാധിക്കാത്തിടത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്നും നര്‍കോടിക്, ലവ് ജിഹാദുകള്‍ക്ക് കതോലികാ പെണ്‍കുട്ടികളെ ഇരയാക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

ലവ് ജിഹാദിനൊപ്പം നര്‍കോടിക് ജിഹാദും; ഇരയാക്കുന്നത് കതോലികാ പെണ്‍കുട്ടികളെ, ഗുരുതര ആരോപണവുമായി പാലാ രൂപത

ഇതര മതസ്ഥരായ യുവതികള്‍ ദാഇശ് ക്യാംപില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, കതോലിക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷപ് ആരോപിച്ചു. കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

ലവ് ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കതോലിക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്ലിങ്ങള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ് പറയുന്നത്.

അതേസമയം, ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ് പറയുന്നു. മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കതോലിക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ബിഷപ് നല്‍കി.

Keywords:   Narcotic Jihad with Love Jihad; Diocese of Pala with serious allegations of victimization of Catholic girls, Kottayam, News, Religion, Allegation, Church, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia