Follow KVARTHA on Google news Follow Us!
ad

'അവർ തമ്മിൽ അടിക്കുന്നത് കണ്ട് ചോരകുടിക്കാനാണ് സർകാർ ശ്രമിക്കുന്നത്'; സമുദായ നേതാക്കളെ നേരിൽ കാണാനെത്തി വി ഡി സതീശനും കെ സുധാകരനും

Narcotic jihad controversy: VD Satheesan and K Sudhakaran came to meet community leaders, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com 16.09.2021) നാര്‍കോടിക് ജിഹാദ് പ്രസ്താവനയെ തുടര്‍ന്ന് സമുദായങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കോണ്‍ഗ്രസ് നേതൃത്വം. വ്യാഴാഴ്ച കോട്ടയത്ത് എത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സമുദായ നേതാക്കളെ നേരിൽ കണ്ട് ചർച നടത്തും.

രാവിലെ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തിയ ഇരുവരും അതിരൂപത ബിഷപ് മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ശേഷം കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഇലവുപാലം സലാഹുദ്ദീൻ മന്നാനിയുമായും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

News, Kottayam, Kerala, State, Top-Headlines, V D Satheeshan, K Sudhakaran, KPCC, Opposition leader, Congress, UDF, Narcotic jihad controversy, VD Satheesan and K Sudhakaran, community leaders,

കെ സുധാകരൻ്റെ വാക്കുകൾ:

വിവിധ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യം നിലനിർത്താൻ ഉള്ള സാഹചര്യം രൂപപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സർകാർ ഈ വിഷയത്തിൽ മുൻകൈ എടുക്കാത്തതിനാലാണ് ഞങ്ങൾ മുന്നിട്ടിറങ്ങുന്നത്.

അവർ തമ്മിൽ അടിക്കുന്നത് കണ്ട് ചോരകുടിക്കാൻ ആണ് സർകാർ നോക്കുന്നത്. സമവായത്തിന് വേണ്ടി മുൻകൈ എടുക്കേണ്ടത് ഞങ്ങളല്ല, സർകാരാണ്. ചങ്ങനാശ്ശേരി ബിഷപിനെ കണ്ടത് പ്രമുഖ വ്യക്തികളെ കാണുന്നതിൻ്റെ ഭാഗമായിട്ടാണ്. സമാധാന ശ്രമങ്ങളോട് പോസിറ്റീവ് ആയാണ് ചങ്ങനാശ്ശേരി ബിഷപ് പ്രതികരിച്ചത്. ഇനി മുസ്ലിം സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അവരുടെ സന്ദർശന അനുമതി തേടിയിട്ടുണ്ട്. പാലാ ബിഷപിനെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കാണും.


Keywords: News, Kottayam, Kerala, State, Top-Headlines, V D Satheeshan, K Sudhakaran, KPCC, Opposition leader, Congress, UDF, Narcotic jihad controversy, VD Satheesan and K Sudhakaran, community leaders, Narcotic jihad controversy: VD Satheesan and K Sudhakaran came to meet community leaders.
< !- START disable copy paste -->


Post a Comment