Follow KVARTHA on Google news Follow Us!
ad

നർകോടിക് ജിഹാദ് പരാമർശ വിഷയത്തിൽ കോൺഗ്രസ് ഇടപെട്ടതിന് ശേഷം അയവുണ്ടായെന്ന് പ്രതിപക്ഷ നേതാവ്

Narcotic jihad controversy; Leader of the Opposition blamed Kerala government, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 18.092021) നർകോടിക് ജിഹാദ് പരാമർശ വിഷയത്തിൽ കെപിസിസി പ്രസിഡന്റും താനും ചേർന്ന് സംഘർഷത്തിന് അയവ് വരുത്താൻ ശ്രമിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

സർകാരിന്റെ ഭാഗത്ത് നിന്നും പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടന്നില്ല. സർകാർ ചർചക്ക് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

സർകാർ പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുത്താൽ പ്രതിപക്ഷം എല്ലാ പിന്തുണയും നൽകും. സിപിഎം പല അഭിപ്രായങ്ങളാണ് പാല ബിഷപിന്റെ പ്രസ്താവനയിൽ നടത്തിയത്. വിഷയത്തിൽ സംഘപരിവാർ അജണ്ടയുണ്ട്. അതിലൂടെ മുതലെടുപ്പിനായി പലരും ശ്രമിക്കുന്നു. മന്ത്രി വി എൻ വാസവൻ ബിഷപിനെ സന്ദർശിച്ചത് തെറ്റല്ലെന്നും സതീശൻ പറഞ്ഞു.

News, Thiruvananthapuram, Kerala, State, Top-Headlines, Politics, Congress, Opposition leader, V.D Satheeshan, KPCC, Narcotic jihad controversy,

എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ക്യാംപസിലെ യുവതികളെ പ്രത്യേകം ലക്ഷ്യം വെക്കുന്നു എന്ന് സിപിഎം പറഞ്ഞത് എന്ന് വ്യക്തമാക്കണം. വെറുതെ പറയുമെന്ന് കരുതുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിവുകൾ ആദ്യം പൊലീസിന് നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Politics, Congress, Opposition leader, V.D Satheeshan, KPCC, Narcotic jihad controversy, Narcotic jihad controversy; Leader of the Opposition blamed Kerala government.


< !- START disable copy paste -->


Post a Comment