Follow KVARTHA on Google news Follow Us!
ad

'മത വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പച്ചത്തെറി പറഞ്ഞ് വര്‍ഗീയ പരാമര്‍ശങ്ങള്‍' നമോ ടി വി ഉടമയ്ക്കും അവതാരകയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Pathanamthitta,News,Religion,Police,Case,Channel,Crime,Allegation,Kerala,
തിരുവല്ല: (www.kvartha.com 19.09.2021) മത വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പച്ചത്തെറി പറഞ്ഞ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യൂ ട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്. തിരുവല്ല എസ് എച് ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.

Namo TV owner and presenter charged with communal hatred, Pathanamthitta, News, Religion, Police, Case, Channel, Crime, Allegation, Kerala

സംഭവത്തില്‍ ഇവര്‍കെതിരെ കേസെടുക്കാത്തതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചാനലിലൂടെ പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പൊലീസ് നോക്കിനില്‍ക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. നമോ ടിവിയുടെ വിഡിയോ സൈബര്‍ സെല്‍ എ ഡി ജി പിക്ക് അയച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: Namo TV owner and presenter charged with communal hatred, Pathanamthitta, News, Religion, Police, Case, Channel, Crime, Allegation, Kerala.

Post a Comment