Follow KVARTHA on Google news Follow Us!
ad

മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തത്കാലം കാക്കി വസ്ത്രം ഉപേക്ഷിച്ചു

MVD officials give up uniforms temporarily owing to HC order. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 20.09.2021) മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തത്കാലം കാക്കി ഉപേക്ഷിച്ചു. യൂനിഫോമിൽ കേരളസർകാരിന്റെ ആനചിഹ്നം വേണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം. കേരള മോടോർ വാഹന ചട്ടപ്രകാരം കേരള സർകാരിന്റെ ഔദ്യോഗികമുദ്രയാണ് മോടോർവാഹനവകുപ്പിന്റെ യൂണിഫോമിലുള്ളത്.

   
Motorvechicle, Department, Kerala, News, High Court, High Court of Kerala, Officer, Police, MVD officials give up uniforms temporarily owing to HC order.



തുണിത്തൊപ്പിയായ ബൈററ്റ് ക്യാപിന്റെ ഉപയോഗം ഹൈകോടതി നിരോധിച്ചിരുന്നു. ഇതിനുപകരമായി മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് കേരള മോടോർ വാഹന ചട്ടപ്രകാരമുള്ള യൂനിഫോം ധരിക്കാൻ നിർദേശിച്ചിക്കുകയും ചെയ്തിരുന്നു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് ഇത്രയുംകാലം ഉപയോഗിച്ചിരുന്ന അശോകസ്തംഭമുള്ള ബാഡ്ജ് നിയമവിരുദ്ധമാണെന്ന കാര്യം അധികൃതർ തിരിച്ചറിഞ്ഞത്.

ഹൈകോടതി ഉത്തരവ് പാലിക്കണമെങ്കിൽ സംസ്ഥാന സർകാരിന്റെ ഔദ്യോഗിക മുദ്രതന്നെ യൂനിഫോമിൽ ഉൾക്കൊള്ളിക്കേണ്ടിവരും. ഇതിന് സൗകര്യപ്രദമായ ചിഹ്നം വിപണിയിൽ കിട്ടാനില്ല. കോടതി അലക്ഷ്യമാകാതിരിക്കണമെങ്കിൽ തത്കാലം യൂനിഫോം ഒഴിവാക്കുകമാത്രമേ മാർഗമുള്ളൂ.

Keywords: Motorvechicle, Department, Kerala, News, High Court, High Court of Kerala, Officer, Police, MVD officials give up uniforms temporarily owing to HC order.
< !- START disable copy paste -->

Post a Comment