ഒടുവില്‍ വിഡിയോ കണ്ട് തങ്ങളെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ പരാതിയില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടികള്‍ തടിതപ്പി. മാള്‍ അധികൃതര്‍ക്കും പരാതിയില്ല. ഇതോടെ, അടിയുടെ വിഡിയോ മാത്രം ബാക്കിയായി.
ബിഹാറിലെ മുസഫര്‍പൂരിലുള്ള മോതിജീല്‍ മാളില്‍ രണ്ടുദിവസം മുമ്പാണ് സംഭവം. ആദ്യം രണ്ടു യുവതികള്‍ തമ്മിലായിരുന്നു പ്രശ്നം. ഇവര്‍ തമ്മില്‍ അടിയായപ്പോള്‍ കൂടെയുള്ള യുവാവ് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ഇവരുടെ അടി നടക്കുന്നതിനിടെ പൊടുന്നനെ മൂന്നാമതൊരു യുവതി കൂടി പ്രത്യക്ഷപ്പെടുകയും സംഭവത്തില്‍ ഇടപെടുകയും ചെയ്യുന്നു. അതോടെ രണ്ടു പേര്‍ ചേര്‍ന്ന് ഒരുവളെ കൈകാര്യം ചെയ്യുന്ന ഘട്ടത്തിലെത്തി. അടുത്ത നിമിഷം കൂട്ടത്തല്ലിലേക്ക് കയറിവന്ന മറ്റൊരു യുവതി മൂന്നുപേരെയും അടിക്കുകയും തലമുടി പിടിച്ചുവലിക്കുകയും ചെയ്തു.
ഇതിനിടെ മുതിര്‍ന്ന ഒരാള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും വഴക്കുപറഞ്ഞ് അവിടെ നിന്നും പറഞ്ഞുവിടുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. കൂടെയുള്ള ചെറുപ്പക്കാരനെ ചൊല്ലിയാണ് പെണ്‍കുട്ടിളുടെ അടിപിടിയെന്ന് ന്യൂസ് 18 റിപോര്‍ട് ചെയ്യുന്നു. ത്രികോണ പ്രണയമാണ് കാരണമെന്നാണ് അമര്‍ ഉജാല റിപോര്‍ട് ചെയ്തത്.
പ്രശ്നത്തില്‍ കൂട്ടുകാരികള്‍ ഇടപെട്ടതോടെയാണ് അടിയുടെ ഘട്ടത്തിലെത്തിയതെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നും മുസാഫര്‍പൂര്‍ പൊലീസ് അറിയിച്ചു.
Keywords: Muzaffarpur viral video: Girls fight over boyfriend in shopping mall - WATCH, Bihar, News, Local News, Video, Police, Complaint, National.