Follow KVARTHA on Google news Follow Us!
ad

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു; മരണം സംഭവിച്ചത് നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന്

Muslim League state vice president VK Abdul Khader Moulavi passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com 24.09.2021) മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി (79) അന്തരിച്ചു. ഉച്ചയ്ക്ക് നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

  
Kannur, Kerala, News, Obituary, Muslim-League, President, State, Top-Headlines, Hospital, UDF, Chairman, Political Party, Leader, Muslim League state vice president VK Abdul Khader Moulavi passed away.



40 വർഷം കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗിന്റെ ഭാരവാഹിത്വത്തിൽ പ്രവർത്തിച്ചിരുന്നു. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാനായിരുന്നു. കേരള ടെക്സ്റ്റയിൽസ് കോർപറേഷൻ ചെയർമാൻ, കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ഒ കെ മുഹമ്മദ് കുഞ്ഞി, ഇ അഹ്‌മദ്‌, സി കെ പി ചെറിയ മമ്മുക്കേയി, വി പി മഹ്‌മൂദ് ഹാജി, എൻ എ മമ്മു ഹാജി തുടങ്ങിയ പഴയകാല നേതാക്കൾക്കൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. കണ്ണൂരിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു. പ്രവർത്തകരുമായി മികച്ച രീതിയിൽ ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം സംശുദ്ധ പൊതുപ്രവർത്തകനായാണ് അറിയപ്പെട്ടിരുന്നത്.


Keywords: Kannur, Kerala, News, Obituary, Muslim-League, President, State, Top-Headlines, Hospital, UDF, Chairman, Political Party, Leader, Muslim League state vice president VK Abdul Khader Moulavi passed away.

< !- START disable copy paste -->

Post a Comment