ന്യൂയോര്‍ക്ക്: (www.kvartha.com 25.09.2021) മൂന്നാം ഭാര്യയുമായുള്ള വിവാഹ ജീവിതവും വേര്‍പിരിഞ്ഞു, എങ്കിലും ഒരുവയസുള്ള കുഞ്ഞിനെ നോക്കുന്ന ഉത്തരവാദിത്തം തനിക്ക് തന്നെയെന്ന് സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സിഇഒ ഇലോണ്‍ മസ്‌ക്. മൂന്ന് വര്‍ഷത്തെ വിവാഹജീവിതത്തിനു ശേഷം സ്പേസ് എക്സും കനേഡിയന്‍ ഗായികയും വേര്‍പിരിഞ്ഞതായി പേജ് സിക്‌സ് ആണ് റിപോര്‍ട് ചെയ്തത്. 2018 മേയില്‍ മസ്‌കും ഗ്രൈംസും ഡേറ്റിങ്ങിലാണെന്ന് ആദ്യമായി വെളിപ്പെടുത്തിയതും പേജ് സിക്‌സ് തന്നെയായിരുന്നു. 2020 മേയിലാണ് അവര്‍ക്ക് ഒരു മകന്‍ ജനിച്ചത്.
താനും കനേഡിയന്‍ ഗായികയും വേര്‍പിരിഞ്ഞെന്ന് മസ്‌കും സ്ഥിരീകരിച്ചു. എന്നാല്‍, ഇവരുമായി നല്ല ബന്ധം തുടരുന്നുണ്ടെന്നും ഒരു വയസുള്ള മകനെ ഗ്രൈംസ് തന്നെയാണ് വളര്‍ത്തുന്നതെന്നും മസ്‌ക് വെളിപ്പെടുത്തി.
'ഞങ്ങള്‍ പാതി-വേര്‍പിരിഞ്ഞവരാണ്, പക്ഷേ ഇപ്പോഴും പരസ്പരം സ്‌നേഹിക്കുന്നു, ഇടയ്ക്കിടെ കാണുകയും നല്ല സൗഹൃദത്തിലുമാണ്,' പേജ് സിക്‌സിനോട് മസ്‌ക് പറഞ്ഞു. സ്‌പേസ് എക്‌സിലും ടെസ്ലയിലും ജോലി ചെയ്യുന്ന ഞാന്‍ പലപ്പോഴും ടെക്‌സസിലോ വിദേശയാത്രയിലോ ആയിരിക്കും, എന്നാല്‍ അവളുടെ ജോലി പ്രധാനമായും ലോസ് ആഞ്ചല്‍സിലായിരിക്കും. അവള്‍ ഇപ്പോള്‍ എന്നോടൊപ്പമാണ്, ബേബി എക്‌സ് കൂടെയുണ്ടെന്നും മസ്‌ക് പറഞ്ഞു.
ഈ മാസം ആദ്യത്തില്‍ മെറ്റ്ഗാലയില്‍ നടന്ന ചടങ്ങിലാണ് ഗ്രൈംസിനെയും (33) മസ്‌കിനെയും (50) അവസാനമായി ഒന്നിച്ച് കണ്ടത്. എന്നാല്‍, കഴിഞ്ഞ വാരാന്ത്യത്തില്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിന്റെ ഭാര്യ നികോള്‍ ഷാനഹാന്‍ നടത്തിയ പാര്‍ടിയില്‍ മസ്‌കിനെ തനിച്ചാണ് കണ്ടത്. 2010 ലാണ് മസ്‌ക് ആദ്യമായി വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ അഞ്ച് കുട്ടികളുണ്ട്. 2012 ലാണ് ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയത്. തുടര്‍ന്ന് 2013 ല്‍ മറ്റൊരു വിവാഹം കഴിക്കുകയും 2016 ല്‍ പിരിയുകയും ചെയ്തു.
ടെക് സ്വപ്നങ്ങള്‍ തലയിലേറ്റി നടക്കുന്ന മസ്‌ക് 2020 ലാണ് വീണ്ടും അച്ഛനായത്- തന്റെ 49-ാം വയസില്‍. കുട്ടിക്കു പേരിടുന്ന കാര്യത്തിലും മസ്‌ക് അപാരമ്പര്യതയുടെ വഴിയാണ് സ്വീകരിച്ചത്- എക്സ് ആഷ് ട്വെല്‍വ് എന്ന് ഉച്ചരിക്കുന്ന പേര് എഴുതുന്നത് X Æ A-Xii എന്നാണ്. കുഞ്ഞിനെ കൂടുതല്‍ പരിചരിച്ചതും ഗ്രൈംസായിരുന്നു. എന്നാല്‍, അല്‍പം കൂടി വളരുമ്പോള്‍ തനിക്ക് കൂടുതല്‍ റോളുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ മസ്‌ക് പറഞ്ഞിരുന്നു.
Keywords: Musk, Grimes Break Up After Three Years Together: Report, New York, News, Media, Report, World.