ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ കടിച്ച് രാജവെമ്പാല കടിയേറ്റ് കലിപൂണ്ട് തിരിച്ചു കടിച്ച് ഉടുമ്പ്; ദൃശ്യങ്ങൾ വൈറൽ

കോതമംഗലം: (www.kvartha.com 20.09.2021) ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ കടിച്ച രാജവെമ്പാലയും കടിയേറ്റ് കലിപൂണ്ട് തിരിച്ച് വെമ്പാലയെ കടിച്ച ഉടുമ്പുമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരങ്ങൾ. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ഉടുമ്പും തമ്മിലാണ് കരിമ്പാനി വനത്തിലെ റോഡില്‍ ഏറ്റുമുട്ടിയത്. ഞായറാഴ്ച ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് ഈ അപൂര്‍വ രംഗം മൊബൈലില്‍ പകര്‍ത്തിയത്.

   
Snake, News, Kerala, Forest, Animals, Social Media, Viral, Monitor lizard filmed biting a King Cobra in a ferocious fightകൗതുകത്തിലുപരി ഉദ്വേഗജനകവുമായിരുന്നു ഏറ്റുമുട്ടല്‍. സാധാരണ മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ചെടികള്‍ക്കിടയില്‍ വാല്‍ കണ്ട് പാമ്പാണെന്ന് കരുതിയാവും ഉടുമ്പിന്‍വാലില്‍ കടിച്ചത്. തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേല്‍ക്കാതിരുന്നതെന്ന് വനപാലകര്‍ പറഞ്ഞു.

ശേഷം ഉടുമ്പ് തിരിച്ച് രാജവെമ്പാലയുടെ നടുഭാഗത്തായി കടിച്ചു. പത്തു മിനിറ്റോളം വനപാലകര്‍ ഈ രംഗം കണ്ടു. ഉടുമ്പ് പിടിവിട്ടതോടെ രാജവെമ്പാലയും കടിവിട്ട് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.

Keywords: Snake, News, Kerala, Forest, Animals, Social Media, Viral, Monitor lizard filmed biting a King Cobra in a ferocious fight
< !- START disable copy paste -->

Post a Comment

Previous Post Next Post