മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതി; ലോകസഭാ എം പിക്കെതിരെ പൊലീസ് കേസെടുത്തു
Sep 14, 2021, 15:44 IST
ന്യൂഡെൽഹി: (www.kvartha.com 14.09.2021) ലോക് ജനശക്തി പാർടി ലോക്സഭാ എം പി പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. പ്രിൻസ് രാജ് പാസ്വാൻ ബലാത്സംഗം ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. മൂന്ന് മാസം മുൻപാണ് കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയത്.
പരാതി നൽകിയിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപിച്ച് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് എം പിക്കെതിരെ നടപടിയെടുത്തത്.
പരാതി നൽകിയിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപിച്ച് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് എം പിക്കെതിരെ നടപടിയെടുത്തത്.
മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി പരാതിയിൽ ഉന്നയിക്കുന്നത്.
എന്നാൽ പെൺകുട്ടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾക്ക് താൻ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നാണ് പ്രിൻസ് പാസ്വാന്റെ പ്രതികരണം. പെൺകുട്ടി തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെൺകുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിൻസ് പ്രതികരിച്ചു.
Keywords: News, New Delhi, Molestation attempt, Molestation, Case, Lok Sabha, India, National, Molestation case against Lok Sabha MP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.