Follow KVARTHA on Google news Follow Us!
ad

രാത്രിയിൽ ടാക്സിയിൽ വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി

Molestation attempt against young woman, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗളൂരു: (www.kvartha.com 22.09.2021) കർണാടകയിൽ വീണ്ടും കണ്ണില്ലാത്ത ക്രൂരത. ടാക്സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ ഉപേക്ഷിച്ചുവെന്ന് പരാതി. അക്രമത്തിന് ഇരയായ യുവതി തന്നെയാണ് പൊലീസിനെ സമീപിച്ച് പരാതി നൽകിയത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികിൽ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

News, Bangalore, Molestation attempt, Molestation, India, National, Case, Police,

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ചൊവ്വാഴ്ച പാർടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികിൽ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളിൽ ബന്ധപ്പെട്ടുവെന്നും എന്നാൽ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിച്ചു. അതേസമയം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, Bangalore, Molestation attempt, Molestation, India, National, Case, Police, Molestation attempt against young woman.




Post a Comment