ബിഷപിന്റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന സാമൂഹ്യവിപത്തിനെതിരെ സഭാവിശ്വാസികളോട് പറഞ്ഞ ഒരു വാക്കിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്നും എംഎം ഹസന്‍

 


തിരുവനന്തപുരം: (www.kvartha.com 16.09.2021) യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന സാമൂഹ്യവിപത്തിനെതിരെ സഭാവിശ്വാസികളോട് പാലാ ബിഷപ് നടത്തിയ പ്രസംഗത്തിലെ ഒരു വാക്കിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സംഘപരിവാറും മറ്റു ത്രീവ്രവാദി ഗ്രൂപുകളും നടത്തുന്ന പ്രചരണം സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിഷപിന്റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന സാമൂഹ്യവിപത്തിനെതിരെ സഭാവിശ്വാസികളോട് പറഞ്ഞ ഒരു വാക്കിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്നും എംഎം ഹസന്‍

ബഹുമാന്യനായ ബിഷപിന്റെ ഉദ്ദേശ ശുദ്ധിയെ താന്‍ മാനിക്കുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ മാസം 23ന് ചേരുന്ന യു ഡി എഫ് സംസ്ഥാന ഏകോപന സമിതിയുടെ പൂര്‍ണദിന യോഗത്തില്‍ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ ഔദ്യോഗിക നിലപാട് സ്വീകരിക്കുമെന്നും ഹസന്‍ പ്രതികരിച്ചു.

ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍കാര്‍ സമുദായങ്ങള്‍ തമ്മിലടിച്ച് തകരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. സമുദായ സൗഹാര്‍ദം തകരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണോയെന്നും സംശയിക്കുന്നതായി ഹസന്‍ പറഞ്ഞു.

Keywords:  MM Hassan says the bishop's intention purity respects,Thiruvananthapuram, News, Politics, UDF, Religion, M.M Hassan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia