Follow KVARTHA on Google news Follow Us!
ad

കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ച് കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്; അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കും

ഇന്നത്തെ വാര്‍ത്തകള്‍,കേരള വാര്‍ത്തകളThiruvananthapuram,News,Health,Health and Fitness,Health Minister,Medical College,Treatment,Kerala,Compensation,
തിരുവനന്തപുരം: (www.kvartha.com 23.09.2021) കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ച് കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം തന്നെ മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.

നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണെന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഉള്‍പെടുത്തിയുള്ളതാകും പുതിയ മാര്‍ഗരേഖ. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന മെഡികല്‍ കോളജിലെ പുതിയ ഐ സി യു കള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ ഒരു അന്വേഷണം നടത്തുകയും അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടല്‍ നടത്തി പട്ടിക പ്രസിദ്ധീകരിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായവര്‍ക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സര്‍കാരിന്റെ തീരുമാനം. അതിന് വേണ്ടി സംസ്ഥാന സര്‍കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡികല്‍ കോളജില്‍ രണ്ടാഴ്ചത്തേയ്ക്കുള്ള സ്റ്റെന്‍ഡ് ലഭ്യമാണ്. കൂടുതല്‍ സ്റ്റെന്‍ഡ് എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകും എന്ന് തന്നെയാണ് കരുതുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സാമൂഹിക ഇടപെടലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ വേണം എന്നതാണ്. 

മാസ്‌ക് ശരിയായവിധം ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ മുന്നോട്ട് പോകണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തില്‍ 90 ശതമാനത്തിലധികം പേര്‍ ആദ്യഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകള്‍ സമ്പൂര്‍ണ വാക്സിനേഷനുമായി.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് മെഡികെല്‍ കോളജില്‍ രണ്ട് ഐ സി യുകള്‍ സജ്ജമാക്കിയത്. അത്യാധുനിക 100 ഐ സി യു കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡികല്‍ കോളജ് ആശുപത്രിയിലെ ഏഴ്, എട്ട് വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ സി യു സംവിധാനം സജ്ജമാക്കിയത്. ഈ ഐ സി യുകള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Minister Veena George says Kovid death list will be revised comprehensively as per Centre's new guidelines; Benefit will be guaranteed to all those who are eligible, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Treatment, Kerala, Compensation

Keywords: Minister Veena George says Kovid death list will be revised comprehensively as per Centre's new guidelines; Benefit will be guaranteed to all those who are eligible, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Treatment, Kerala, Compensation.

Post a Comment