Follow KVARTHA on Google news Follow Us!
ad

ബാറ്റ്‌സ് മാന്‍ പുറത്തായി, ഇനിമുതല്‍ ബാറ്റെര്‍; ക്രികെറ്റില്‍ പുതിയ നിയമ പരിഷ്‌ക്കാരം

MCC announces amendment to Laws of the Game, to use 'batters' instead of batsmen#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലന്‍ഡന്‍: (www.kvartha.com 23.09.2021) ക്രികെറ്റില്‍ ബാറ്റ് ചെയ്യുന്ന ആളെ പതിവായി വിളിച്ചിരുന്ന ബാറ്റ്‌സ് മാന്‍ എന്ന പ്രയോഗം ഇനി മുതല്‍ ഇല്ല. പകരം ബാറ്റെര്‍ എന്ന് അറിയപ്പെടും. ക്രികെറ്റില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ക്രികെറ്റിലെ നിയമങ്ങള്‍ക്ക് രൂപം നല്‍കുന്ന മാരിബോണ്‍ ക്രികെറ്റ് ക്ലബ് (എം സിസി) അറിയിച്ചു. 

വനിതാ ക്രികെറ്റ് മത്സരങ്ങളുടെ എണ്ണവും ജനപ്രീതിയും വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 2017 ല്‍ വനിതാ ലോകകപ് ഫൈനലില്‍ ഇന്‍ഗ്ലന്‍ഡ് ഇന്‍ഡ്യയെ തോല്‍പിച്ചു കിരീടം നേടുമ്പോള്‍ ലോഡ്‌സിലെ ഗാലറി നിറഞ്ഞു കാണികളുണ്ടായിരുന്നു. 2020ല്‍ മെല്‍ബണില്‍ നടന്ന വനിത ട്വന്റി 20 ലോകകപ് ഫൈനല്‍ കാണാന്‍ 86,174 പേരാണ് എത്തിയത്. 

News, World, International, London, Sports, Cricket, Trending, MCC announces amendment to Laws of the Game, to use 'batters' instead of batsmen


അടുത്ത വര്‍ഷം ബ്രിടനില്‍ നടക്കുന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ വനിതാ ക്രികെറ്റ് ഉള്‍പെടുത്തിയിട്ടുണ്ട്. എം സി സിയുടെ ആദ്യത്തെ വനിതാ അധ്യക്ഷയായി ഇന്‍ഗ്ലന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍ ക്ലെയര്‍ കോണര്‍ അടുത്തമാസം സ്ഥാനമേല്‍ക്കും.

2017 മുതല്‍തന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. കൂടുതല്‍ യോജിക്കുന്ന പദം ബാറ്റെര്‍ ആണെന്നും പുരുഷനെയും സ്ത്രീയെയും വാക്ക് പ്രതിനിധീകരിക്കുന്നുവെന്നും എം സി സി പറഞ്ഞു. ബൗളെര്‍, ഫീല്‍ഡെര്‍ അടക്കമുള്ളവക്ക് സമാനമായാണ് ബാറ്റ്‌സ് മാന്‍ എന്ന വാക്കും പരിഷ്‌കരിച്ചത്.

ഇന്‍ഗ്ലന്‍ഡില്‍ ഈയിടെ സമാപിച്ച 'ദി ഹന്‍ട്രഡ്' ടൂര്‍ണമെന്റില്‍ ബാറ്റെര്‍ എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. തേര്‍ഡ് മാന്‍ എന്നതിന് പകരം തേര്‍ഡ് എന്ന് മാത്രമാണ് കമന്ററിയിലടക്കം ഉപയോഗിച്ചിരുന്നത്. വനിത ക്രികെറ്റ് ടെസ്റ്റില്‍ നൈറ്റ് വാച്മാന്‍ എന്ന പദത്തിന് പകരം ബി ബി സി, സ്‌കൈ സ്‌പോര്‍ട്‌സ് അടക്കമുള്ള സംപ്രേക്ഷകര്‍ നൈറ്റ് വാച് എന്നാണ് ഉപയോഗിക്കുന്നത്.

Keywords: News, World, International, London, Sports, Cricket, Trending, MCC announces amendment to Laws of the Game, to use 'batters' instead of batsmen

Post a Comment