SWISS-TOWER 24/07/2023

മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവം; ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മതനേതാക്കള്‍ക്കും എതിരെ കേസ്

 


മലപ്പുറം: (www.kvartha.com 20.09.2021) മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മത നേതാക്കള്‍ക്കും എതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. വണ്ടൂര്‍ പരിസരത്തെ 25കാരനാണ് വരന്‍. ശനിയാഴ്ചയാണ് വിവാഹം നടന്നത്. ഞായറാഴ്ച പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തു.
Aster mims 04/11/2022

മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവം; ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മതനേതാക്കള്‍ക്കും എതിരെ കേസ്

മഹല്ല് ഖാസിയടക്കം, വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും കേസില്‍ പ്രതികളാണ്. പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നികാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ഭര്‍ത്താവിനും, കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും, ചടങ്ങിന് നേതൃത്വം നല്‍കിയ മത നേതാക്കള്‍
ക്കും പ്രേരണ നല്‍കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും എതിരെയാണ് കേസ്.

അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് ഇവര്‍കെതിരെ ചുമത്തിയിരിക്കുന്നത്. ബാല വിവാഹത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കാറുണ്ട്.
പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറാണ് ഇതുസംബന്ധിച്ച് ബാലാവകാശ കമിഷന് പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് കേസെടുക്കുന്നത്.

Keywords:  Marriage of 17-year-old girl held in Malappuram, groom among four booked, Malappuram, News, Local News, Religion, Marriage, Police, Case, Kerala, Plus Two student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia