വമ്പന്‍ ട്വിസ്റ്റ്; ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് ദുബൈക്കാരന്‍ സെയ്തലവിക്കല്ല, ഓടോഡ്രൈവറായ കൊച്ചി മരട് സ്വദേശി ജയപാലന്

 


തിരുവനന്തപുരം: (www.kvartha.com 20.09.2021) ട്വിസ്റ്റുകള്‍കൊടുവില്‍ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് ഓടോഡ്രൈവറായ കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം. ജയപാലന്‍ ടികെറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി.

വയനാട് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലാണ് പുതിയ ട്വിസ്റ്റ്. വയനാട് പനമരം സ്വദേശി 44 കാരനായ സൈതലവിയാണ് ആ ഭാഗ്യശാലിയെന്നും ദുബൈയിലെ അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് ഇദ്ദേഹമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ടുതന്നെ ഒരു വലിയ ട്വിസ്റ്റാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

വമ്പന്‍ ട്വിസ്റ്റ്; ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് ദുബൈക്കാരന്‍ സെയ്തലവിക്കല്ല, ഓടോഡ്രൈവറായ കൊച്ചി മരട് സ്വദേശി ജയപാലന്

തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്ന് തന്നെയാണ് മരട് സ്വദേശിയായ ജയപാലന്‍ ടികെറ്റെടുത്തത്. പത്താം തിയതിയാണ് ടികെറ്റ് എടുത്തതെന്ന് ജയപാലന്‍ പറഞ്ഞു. മറ്റ് ടികെറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്പറായ ഈ ടികെറ്റും എടുക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് വാര്‍ത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്.

ടികെറ്റിന്റെ കോപിയും ടികെറ്റ് കൈപറ്റിക്കൊണ്ട് ബാങ്ക് നല്‍കിയ രസീതും ജയപാലന്‍ പുറത്തുവിട്ടു. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലന്‍ പറഞ്ഞു.

Keywords:  Maradu native wins Thiruvonam Bumper, Thiruvananthapuram, News, Lottery Seller, Lottery, Winner, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia