Follow KVARTHA on Google news Follow Us!
ad

മഞ്ജു വാര്യർക്ക് ഇത് ഇരട്ടി മധുരം; തമിഴിലും മലയാളത്തിലും മികച്ച നടി

Manju Warrier won the Best Actress award in Tamil and Malayalam, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 21.09.2021) സൗത് ഇൻഡ്യൻ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് (സൈമ) പ്രഖ്യാപിച്ചു. ഇരട്ടി മധുരത്തിൽ മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരമാണ് മഞ്ജു നേടിയത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങൾ ഇത്തവണ ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെ തമിഴിലുമാണ് മഞ്ജു മികച്ച നടിയായി മാറിയത്. അസുരനിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനായും തെരഞ്ഞെടുത്തു.

News, Chennai, Award, Manju Warrier, Entertainment, Film, Cinema, Tamil, Malayalam, Actress, Top-Headlines,

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനയത്തിനാണ് പുരസ്‍കാരം നൽകുന്നത്. 2019ലെ മലയാള സിനിമയിലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് മോഹൻലാലിനാണ്.മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.

Keywords: News, Chennai, Award, Manju Warrier, Entertainment, Film, Cinema, Tamil, Malayalam, Actress, Top-Headlines, Manju Warrier won the Best Actress award in Tamil and Malayalam. 

< !- START disable copy paste -->


Post a Comment