കാട്ടാക്കട: (www.kvartha.com 16.09.2021) ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ചനിലയില്‍. കോട്ടൂര്‍ എരുമക്കുഴി അജിത് ഭവനില്‍ ഗോപാല(63)നെ ആണ് വീടിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു പിന്നിലെ റബര്‍ മരത്തില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
2020 ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് ഭാര്യ പത്മാക്ഷിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം രണ്ടു മാസമായി ജാമ്യത്തില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: അജിത്, അജിത. മരുമക്കള്‍: അരുണ, റോബര്‍ട് രാജ്.
Keywords: Man Found hanged in house, Thiruvananthapuram, News, Hanged, Police, Bail, Kerala.