Follow KVARTHA on Google news Follow Us!
ad

കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചയാള്‍ വെന്തുമരിച്ചനിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kollam,News,Local News,Dead,Dead Body,hospital,Treatment,Police,Kerala,
കൊട്ടിയം: (www.kvartha.com 20.09.2021) കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചയാള്‍ വെന്തുമരിച്ചനിലയില്‍.  പള്ളിമണ്‍ കാഞ്ഞിരത്തിങ്കല്‍ രഘുസദനത്തില്‍ രഘുനാഥന്‍ പിള്ള(55)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ലൈസന്‍സില്ലാതെ ബൈകോടിച്ച് അപകടത്തില്‍പെട്ട് സഹയാത്രികന്‍ മരിച്ച കേസില്‍ കോടതിയില്‍ ഹാജരാകാന്‍ രഘുനാഥന്‍ പിള്ളയ്ക്ക് സമന്‍സ് ലഭിച്ചിരുന്നു. ശനിയാഴ്ച രാത്രി വീട്ടുകാരെ മുറിക്കുള്ളിലാക്കി കതകടച്ചശേഷം രഘുനാഥന്‍ മുറ്റത്തിറങ്ങി. 

തുടര്‍ന്ന് ദേഹമാസകലം തീപടര്‍ന്നനിലയില്‍ കണ്ടെത്തിയ ഇയാളെ ഉടന്‍തന്നെ പാരിപ്പള്ളി മെഡികെല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡികെല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു. മലേവയല്‍ മേലേവിള പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു.

Man found dead in house, Kollam, News, Local News, Dead, Dead Body, Hospital, Treatment, Police, Kerala

മൂന്നുവര്‍ഷംമുന്‍പ് രഘുനാഥന്‍ പിള്ള ഓടിച്ച ബൈക് മറിഞ്ഞ് പിന്‍സീറ്റിലിരുന്ന ബന്ധു മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ഒരാഴ്ചമുന്‍പാണ് സമന്‍സ് ലഭിച്ചത്. അന്നുമുതല്‍ അദ്ദേഹം ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച മൃതദേഹപരിശോധനയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: രമണി അമ്മ. മക്കള്‍: രശ്മി, രേഷ്മ. മരുമക്കള്‍: അഭിലാഷ്, അജീഷ്.

Keywords: Man found dead in house, Kollam, News, Local News, Dead, Dead Body, Hospital, Treatment, Police, Kerala.

Post a Comment