തൊടുപുഴ: (www.kvartha.com 13.09.2021) എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിയയാൾ അബദ്ധത്തിൽ ഡാമിൽ വീണ് മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി കുളമാവ് ഡാമിൽ വീണ് മരിച്ചതെന്നാണ് വിവരം.
കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. കോഴിക്കടയുടെ മറവിൽ ഇയാൾ മദ്യം വിറ്റിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്. വിവരമറിഞ്ഞ് ഇവിടെ എത്തിയ എക്സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടിയെന്നും ഇതിനിടെ ഡാമിൽ വീഴുകയായിരുന്നുവെന്നുമാണ് റിപോർട്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
Keywords: News, Thodupuzha, Death, Kerala, State, Dies, Dam, Top-Headlines, Man Fell into the dam and died.
< !- START disable copy paste -->