Follow KVARTHA on Google news Follow Us!
ad

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍

Man arrested for trying to molestation in Chavakkad#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശ്ശൂര്‍: (www.kvartha.com 18.09.2021) വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. മണത്തല സ്വദേശി ശാനവാസ്(36) ആണ് പിടിയിലായത്. ചാവക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം 4നാണ് ഇയാള്‍ യുവതിയുടെ മണത്തലയിലെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെ പ്രതി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശാനവാസ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.  


News, Kerala, State, Thrissur, Molestation Attempt, Case, Police, Crime, Accused, Man arrested for trying to molestation in Chavakkad


എസ് എച് ഒ കെ എസ് സെല്‍വരാജ്, എസ് ഐ യാസിര്‍, എ എസ് ഐമാരായ എം വി വിനോദ്, സജിത്ത്, സീനിയര്‍ സി പി ഒ പ്രജീഷ്, സി പി ഒമാരായ രാജേഷ്, ജയകൃഷ്ണന്‍, വിനീത്, ശരത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. അടിപിടി, കവര്‍ച്ച, ലഹരി കടത്ത് തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, State, Thrissur, Molestation Attempt, Case, Police, Crime, Accused, Man arrested for trying to molestation in Chavakkad

Post a Comment